ന്യൂഡല്‍ഹി|
jibin|
Last Updated:
ബുധന്‍, 13 ഓഗസ്റ്റ് 2014 (15:26 IST)
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായാം സിംഗുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. വര്‍ഗീയ ശക്തികളുമായി കൈകോര്‍ത്തിരിക്കുന്ന വ്യക്തിയാണ് മുലായം. ഉത്തര്‍പ്രദേശില്‍ അവര്‍ അധികാരത്തിലെത്തിയതിനു ശേഷമാണ് വര്‍ഗീയ കലാപങ്ങള്‍ ഇത്രത്തോളം വര്‍ധിച്ചത് അതിനാല്‍ മുലയവുമായി ചങ്ങാത്തത്തിനിലെന്ന് മായാവതി വ്യക്തമാക്കി.
ബിജെപിക്കെതിരെ ഉത്തര്‍പ്രദേശില്‍ ഒന്നിച്ച് നിന്ന് പോരാടാന്‍ മായാവതിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ തയാറാണെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാതവ് നേരത്തെ വ്യക്തമാക്കിയിരിന്നു. ഈ സാഹചര്യത്തിലാണ് മായാവതി തന്റെ തീരുമാനം വെളിപ്പെടുത്തിയത്.
ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വളര്‍ച്ച തടയാന്‍ മുലായവും മായാവതിയും ഒന്നിക്കണമെന്ന് നേരത്തെ ലാലു പ്രസാദ് യാദവ് ആവശ്യപ്പെട്ടിരുന്നു. മുലായം സിംഗ് തന്നെ ആക്രമിക്കാന്‍ ആളെ അയച്ച വ്യക്തിയാണ്. ലാലുവിനോട് അടുത്ത ബന്ധമുള്ള ഒരു സ്ത്രീയോടാണ് മുലായം ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ അദ്ദേഹം അവരുമായി കൈകോര്‍ക്കുമായിരുന്നോയെന്നും മായാവതി ചോദിച്ചു. രണ്ടു നൂറ്റാണ്ടുകളായി ശത്രുതയില്‍ ഇരിക്കുന്നവരാണ് മായവതിയും മുലായംസിഗും.