ഉറി ഭീകരാക്രമണം: ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നുവെന്ന് സൂചന; റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതര സുരക്ഷാവീഴ്ച

ഉറി ഭീകരാക്രമണം: ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നുവെന്ന് സൂചന

ന്യൂഡല്‍ഹി| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (08:27 IST)
ഭീകരാക്രമണം സംബന്ധിച്ച് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. എട്ട് ലഷ്‌കര്‍ ഭീകരര്‍ അതിര്‍ത്തി കടന്നിട്ടുണ്ടെന്നും അവര്‍ ആക്രമണം നടത്താനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും സൈന്യത്തിന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സെപ്തംബര്‍ 15ന് മുന്നറിയിപ്പ് നല്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായെന്നാണ് വ്യക്തമാക്കുന്നത്. ഉറി മേഖലയ്ക്ക് സമീപമുള്ള മലനിരകളില്‍ വിവിധ ഭീകരസംഘടനകളില്‍പ്പെട്ട ഭീകരര്‍ ഓഗസ്റ്റ് 28 മുതല്‍ ഇന്ത്യന്‍ സൈനിക നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനികക്യാമ്പിനു ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് നല്കിയത്.

നേരത്തെ, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും ഉറിയില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :