ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വാഴ്ചയുടെ തുടക്കമായിരിക്കും കാണ്‍പൂര്‍ ടെസ്റ്റ്: വിവിഎസ് ലക്ഷ്മണ്‍

കാണ്‍പൂരില്‍ വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് ഇന്ത്യന്‍ വാഴ്ചയുടെ തുടക്കമാകുമെന്ന് മുന്‍ ഇന്ത്യന്‍താരം വിവിഎസ് ലക്ഷമണ്‍.

newdelhi, test cricket, vvs lakshman ന്യൂഡല്‍ഹി, ടെസ്റ്റ് ക്രിക്കറ്റ്, വിവിഎസ് ലക്ഷ്മണ്‍
ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2016 (08:47 IST)
കാണ്‍പൂരില്‍ വ്യാഴാഴ്ച ന്യൂസിലന്‍ഡിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് ഇന്ത്യന്‍ വാഴ്ചയുടെ തുടക്കമാകുമെന്ന് മുന്‍ ഇന്ത്യന്‍താരം വിവിഎസ് ലക്ഷമണ്‍. പ്രതിഭാധനരായ ചെറുപ്പക്കാരുടെ സംഘമാണ് ഇപ്പോഴുള്ളത്. ഈ ടീം ടെസ്റ്റ് രംഗത്ത് മുന്‍നിരയില്‍ തന്നെ ഏറെക്കാലമുണ്ടാകുമെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

കാണ്‍പൂര്‍ ടെസ്റ്റില്‍ ചേതേശ്വര്‍ പൂജാരയെയാണ് രോഹിത് ശര്‍മ്മയ്ക്ക് പകരം മൂന്നാം നമ്പറില്‍ ഇറങ്ങേണ്ടത്. പ്രതിഭാശാലിയായ ബാറ്റ്‌സ്മാനാണ് രോഹിത് എന്നതി തര്‍ക്കമില്ല. പക്ഷേ ടെസ്റ്റ് പോലുള്ള ദീര്‍ഘ ഇന്നിംഗ്‌സ് കളിക്കുന്നതിന് കൂടുതല്‍ യോജിക്കുക പൂജാരയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടക ഓപ്പണര്‍ കെഎല്‍ രാഹുല്‍ വിശ്വസിക്കാനാവുന്ന ബാറ്റ്‌സ്മാനായി മാറിയിട്ടുണ്ട്. കുറച്ചുകാലമായി ബാറ്റിംഗില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാത്ത ശിഖര്‍ ധവാന് പകരം രാഹുലിനെ പരിഗണിക്കുന്നതായിരിക്കും നല്ലത്. മുന്‍കാലങ്ങളില്‍ എല്ലാ ആഭ്യന്തരടീമുകള്‍ക്കും മല്‍സരം ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ കഴിയുന്ന സ്പിന്നര്‍മാരുണ്ടായിരുന്നു. എന്നാല്‍ മികച്ച സ്പിന്നര്‍മാര്‍ ഇപ്പോള്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :