ഉറിയിലെ ഭീകരാക്രമണത്തിന് പകരം വീട്ടും; ഉന്നതതലയോഗം അവസാനിച്ചു; പ്രധാനമന്ത്രി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

ഉറി ആക്രമണം: തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി| Last Updated: തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (15:58 IST)
ജമ്മു കശ്‌മീരിലെ ഉറിയിലെ സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിന് പകരം വീട്ടാന്‍ ഇന്ത്യ. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ഇങ്ങനെ തീരുമാനം ഉണ്ടായത്. ഇനി സംയമനം പാലിക്കേണ്ടതില്ലെന്നാണ് യോഗത്തിലുണ്ടായ വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാംപുകള്‍ ആക്രമിച്ചേക്കും. കശ്മീരിലെ വിഘടനവാദികള്‍ക്ക് എതിരെയും നടപടി സ്വീകരിച്ചേക്കും. സംഭവത്തിലെ പാക് പങ്ക് തെളിയിക്കുന്ന തെളിവുകള്‍ കൈമാറാനും ഉന്നതതലയോഗത്തില്‍ തീരുമാനമായി.

ഉന്നതതലയോഗത്തിനു ശേഷം മന്ത്രിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, മന്ത്രിമാരായ മനോഹര്‍ പരീക്കര്‍, അരുണ്‍ ജയ്‌റ്റ്‌ലി കരസേനമേധാവി ദല്‍ബീര്‍ സിങ് സുഹാഗ് എന്നിവരാണ് ഉന്നതതലയോഗത്തിനു ശേഷം പ്രധാനമന്ത്രിയെ കണ്ടത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :