ഉറി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഉറി ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശിക്ഷിക്കാതെ വിടില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി| Last Modified ഞായര്‍, 18 സെപ്‌റ്റംബര്‍ 2016 (17:57 IST)
ജമ്മു കശ്മീരിലെ ഉറിയില്‍ കരസേനയുടെ ബേസ് ക്യാമ്പില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെങ്കിലും അവരെ ശിക്ഷിക്കാതിരിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നല്കി.

ആക്രമണത്തിൽ രക്തസാക്ഷികളായ സൈനികരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. രാഷ്‌ട്രം അവരുടെ സേവനത്തെ എല്ലായ്പ്പോഴും ഓർക്കുമെന്നും വ്യക്തമാക്കി.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെ സാഹചര്യം സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധമന്ത്രി മനോഹർ പരീക്കർ എന്നിവരുമായി സംസാരിച്ചതായും മോദി വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :