യുറേനിയം ഖനനം നടത്തുന്നതിന് നമീബിയന്‍ സര്‍ക്കാരും ഇന്ത്യയും തമ്മില്‍ ധാരണയായി

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 4 നവം‌ബര്‍ 2015 (18:51 IST)
യുറേനിയം ഇറക്കുമതിക്ക് ഇന്ത്യയും നമീബയും തമ്മില്‍ ധാരണയായി.
ഡല്‍ഹിയില്‍ നടന്ന ഇന്തോ-ആഫ്രിക്ക ഉച്ചകോടിയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ഇന്തോ-ആഫ്രിക്ക ഉച്ചകോടിയില്‍ നമീബിയന്‍ പ്രസിഡന്റ് ഹേഗ് ജീന്‍ബോഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

നേരത്തെ 2009ല്‍
യുറേനിയം ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും കരാര്‍ ഒപ്പിട്ടിരുന്നു എങ്കിലും നമീബിയയിലെ ഭൂരിഭാഗം ഖനികളും സ്വകാര്യ ഉടമസ്ഥതിയിലായതിനാല്‍ ഇക്കാര്യത്തില്‍ നമീബിയന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് നമീബിയയില്‍ ഖനനം നടത്തുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്. യുറേനിയം ഇറക്കുമതി ചെയ്യണമെങ്കില്‍ ഇനിയും ധാരാളം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നിലവില്‍ യുറേനിയം ഉല്‍പാദനത്തില്‍ ലോകത്ത് അഞ്ചാം സ്ഥാനത്താണ് നമീബിയ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :