2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഇന്റര്‍വ്യൂ നടപടികള്‍ ആരംഭിച്ച് യുപിഎസ് സി

ശ്രീനു എസ്| Last Updated: തിങ്കള്‍, 20 ജൂലൈ 2020 (19:53 IST)
2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഇന്റര്‍വ്യൂ നടപടികള്‍ ആരംഭിച്ച് യുപിഎസ്സി. 2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഭാഗമായി 2304 ഉദ്യോഗാര്‍ഥികള്‍ക്ക് ഉള്ള ഇന്റര്‍വ്യൂ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്റ് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതേ തുടര്‍ന്ന് കമ്മീഷന്‍ തല്‍സ്ഥിതി വിലയിരുത്തുകയും 623 ഉദ്യോഗാര്‍ത്ഥികളുടെ 2020 മാര്‍ച്ച് 23 മുതല്‍ ഉള്ള ഇന്റര്‍വ്യൂ മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ലോക് ഡൗണ്‍ ക്രമേണ പിന്‍വലിക്കാന്‍ തുടങ്ങിയതോടെ ശേഷിക്കുന്ന ഇന്റര്‍വ്യൂ 2020 ജൂലൈ 20 മുതല്‍ 30 വരെ നടത്താന്‍ കമ്മീഷന്‍ തീരുമാനിക്കുകയും ഉദ്യോഗാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍, വിദഗ്ധര്‍, കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ആരോഗ്യ സുരക്ഷയെ മുന്‍നിര്‍ത്തി അനുയോജ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകാത്ത സാഹചര്യത്തില്‍ ഒറ്റ തവണത്തേക്ക്മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇരുഭാഗത്തേക്കും ഉള്ള ഏറ്റവും കുറഞ്ഞ എയര്‍ ടിക്കറ്റ് നിരക്ക് നല്‍കാന്‍ കമ്മീഷന്‍ തീരുമാനിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :