ശ്രീനു എസ്|
Last Updated:
തിങ്കള്‍, 20 ജൂലൈ 2020 (16:27 IST)
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാല്‍ തിരുവനന്തപുരത്തെ പോത്തീസ്, രാമചന്ദ്രന്‍ എന്നീ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയതായി മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. തിരുവനന്തപുരം നഗരത്തില്‍ കൊവിഡ് വ്യാപനം ഉയര്‍ന്നതില്‍ ഈ രണ്ടു സ്ഥാപനങ്ങള്‍ക്കും പങ്കുണ്ടെന്ന് നഗരസഭ വിലയിരുത്തി.
ലംഘനങ്ങള്‍ നേരത്തേ ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കും.