അനുപം ഖേറിന്റെ ചലച്ചിത്ര പ്രദർശനം: വിദ്യാർത്ഥി സംഘടനകൾ ജാദവ്പൂർ സർവ്വകലാശാലയിൽ ഏറ്റുമുട്ടി, സംവിധായകന് നേരെ കരിങ്കൊടി

പ്രമുഖ ഹിന്ദി സിനിമ സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ രാഷ്ട്രീയ ചിത്രമായ ' ബുദ്ധ ട്രാഫിക് ജാമിൽ ' എന്ന സിനിമയുടെ പ്രദർശന വേളയിൽ ജാദവ്പുർ സർവ്വകലാശാലയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ. ചലച്ചിത്ര പ്രദർശനത്തിനൊടുവിൽ എ ബി വി പിയിലെ വിദ്യാർത്ഥികളും കാമ്പ

കൊൽക്കത്ത| aparna shaji| Last Modified ശനി, 7 മെയ് 2016 (10:54 IST)
പ്രമുഖ ഹിന്ദി വിവേക് അഗ്നിഹോത്രിയുടെ രാഷ്ട്രീയ ചിത്രമായ ' ബുദ്ധ ട്രാഫിക് ജാമിൽ ' എന്ന സിനിമയുടെ പ്രദർശന വേളയിൽ ജാദവ്പുർ സർവ്വകലാശാലയിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ. ചലച്ചിത്ര പ്രദർശനത്തിനൊടുവിൽ എ ബി വി പിയിലെ വിദ്യാർത്ഥികളും കാമ്പസിലെ മുൻ വിദ്യാർത്ഥികളും തമ്മിൽ നടന്ന സംഘർഷത്തിൽ നിരവധി വിദ്യാർത്ഥിനികൾക്ക് പരുക്കേറ്റു.

സംവിധായകൻ അഗ്നിഹോത്രിക്കെതിരെ വിദ്യാർത്ഥികൾ കാമ്പസിൽ കരിങ്കൊടി കാണിക്കുകയും തിരിച്ച് പോകാൻ ആവശ്യപ്പെട്ട് ഫ്ലെക്സുകൾ നിരത്തുകയും ചെയ്തു. അനുപം ഖേർ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയുടെ ഉള്ളടക്കം ഭിന്നതയാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ജെ എൻ യുവിൽ നടന്ന സംഭവത്തിൽ അനുപം ഖേറിന്റെ അഭിപ്രായം എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

സംഘർഷത്തിന് തുടക്കം കുറിച്ച നാല് ചെറുപ്പക്കകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്നും ആക്രമണത്തിൽ ചില വിദ്യാർത്ഥിനികൾക്ക് മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നും പൊലീസ് വ്യക്തമാക്കി. ബി ജെ പി പാർട്ടി നേതാവ് രൂപ ഗാംഗുലി സർവ്വകലാശാലയിൽ എത്തിയെങ്കിലും പൊലീസ് അവരെ തടയുകയായിരുന്നു. ക്ലാസുകൾ അവസാനിച്ചതിന് ശേഷം സിനിമ പ്രദർശനം പൂർത്തീകരിക്കുകയും ചെയ്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :