സിനിമ നിരൂപകന്‍ മനീഷിനെതിരെ സംവിധായകന്‍ രഞ്ജിത്‍; നിരൂപകന്റെ വിവാഹഫോട്ടോയ്ക്ക് താഴെ തരംതാണ കമന്റുമായി സംവിധായകന്‍

സിനിമ നിരൂപകന്‍ മനീഷിനെതിരെ സംവിധായകന്‍ രഞ്ജിത്‍; നിരൂപകന്റെ വിവാഹഫോട്ടോയ്ക്ക് താഴെ തരംതാണ കമന്റുമായി സംവിധായകന്‍

കൊച്ചി| JOYS JOY| Last Updated: തിങ്കള്‍, 2 മെയ് 2016 (19:47 IST)
സിനിമനിരൂപകന്‍ മനീഷ് നാരായണനെതിരെ പ്രമുഖ സംവിധായകന്‍ രഞ്ജിത്തിന്റെ ക്ലോസറ്റ് എഴുത്ത്. മനീഷിന്റെ വിവാഹഫോട്ടോയ്ക്ക് താഴെ ആയിരുന്നു തികച്ചും മോശമായ രീതിയില്‍ രഞ്ജിത് കമന്റ് ഇട്ടത്. രഞ്ജിത്തിന്റെ പുതിയ സിനിമയായ ‘ലീല’യെക്കുറിച്ച് മനീഷ് എഴുതിയ നിരൂപണം ആണ് സംവിധായകനെ പ്രകോപിപ്പിച്ചത്.

രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലയെക്കുറിച്ച് മനീഷ് ‘സൗത്ത്‌ലൈവി’ല്‍ റിവ്യൂ എഴുതിയിരുന്നു. മനീഷിന്റെ വിവാഹഫോട്ടോയ്ക്ക് താഴെ, ഇതിനുള്ള മറുപടി എന്ന നിലയിലായിരുന്നു രഞ്ജിത്തിന്റെ കമന്റ് - ‘നിനക്ക് മധുവിധുവിന്റെ ശീതളിമ… ഒരു സിനിമ ചെയ്തവര്‍ക്ക് പുലഭ്യത്തിന്റെ വേനല്‍ തീയും… ഇനിയെങ്കിലും നന്നായികൂടെ എം നാരായണാ…’ എന്നായിരുന്നു രഞ്ജിത്തിന്റെ കമന്റ്.

ആദ്യം എഴുതിയ കമന്റ് നീക്കം ചെയ്താണ് രഞ്ജിത് ഈ കമന്റ് പോസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ കമന്റിന് മറുപടിയുമായി നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്ക് അതീതമല്ലെന്ന് ചിലര്‍ വാദിക്കുമ്പോള്‍ സിനിമയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ അസഭ്യം പറഞ്ഞ് നേരിടുന്നതിനെതിനെതിയും പലരും ചോദ്യം ചെയ്യുന്നുണ്ട്.

ലീലയെ തകര്‍ക്കാന്‍ പലരും ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്ന് നേരത്തേ രഞ്ജിത്ത് ആരോപിച്ചിരുന്നു. ഈ ഫേസ്ബുക്ക് ഐഡി രഞ്ജിത്ത് തന്നെയാണോ ഉപയോഗിക്കുന്നത് എന്ന കാര്യത്തില്‍ രഞ്ജിത്തിന്‍റെ ഭാഗത്തുനിന്ന് വിശദീകരണം ലഭിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :