600 പ്രകാശ വർഷം അകലെ ഭൂമിയോട് സാദൃശ്യമുള്ള ഗ്രഹത്തെ കണ്ടെത്തി ഇന്ത്യ

Sumeesh| Last Modified വെള്ളി, 8 ജൂണ്‍ 2018 (20:38 IST)
സൂര്യനോട് സാമ്യമുള്ള നക്ഷത്രത്തെ വലം വെക്കുന്ന ഗ്രഹത്തെ ഇന്ത്യ കണ്ടെത്തി. 600 പ്രകാശവർഷം അകലെയുള്ള ഗ്രഹമാണ് ഇന്ത്യ കണ്ടെത്തിയത്. ഭൂമിയേക്കാൾ 27 മടങ്ങ് ഭാരവും ആറ് മടങ്ങ് വ്യാസവുമുള്ള ഗ്രഹമാണ് കണ്ടെത്തിയിട്ടുള്ളത്.


അഹമ്മദാബാദ് ഫിസിക്കൽ റിസേർച്ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് ഗ്രഹം കണ്ടെത്തിയത്. കണ്ടെത്തപ്പെട്ട ഗ്രഹത്തിന് എപിക് 211945201 ബി എന്നോ കെ 2-236 ബി എന്ന പേരോ ആകും നൽകുക. എന്നാൽ ഈ ഗ്രഹത്തിൽ ജീവൻ നിലനിൽക്കാനുള്ള സധ്യത കുറവാണ് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :