ചെന്നൈ|
സജിത്ത്|
Last Updated:
തിങ്കള്‍, 17 ഏപ്രില്‍ 2017 (14:18 IST)
തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ വി കെ
ശശികല പക്ഷത്തിന് വീണ്ടും തിരിച്ചടി. രണ്ടില ചിഹ്നം ലഭിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് 1.5 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന പരാതിയിൽ ശശികലയുടെ മരുമകനും ആർകെ നഗറിലെ സ്ഥാനാർഥിയുമായ ടി ടി വി ദിനകരനെതിരെ ഡൽഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു.
ഒരു കോടി രൂപയുമായി സുകേഷ് ചന്ദ്രശേഖർ എന്നയാളെ ഞായറാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഈ കേസിൽ ദിനകരന്റെ പങ്ക് പൊലീസിന് വ്യക്തമായത്. നേരത്തേ, പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആർ കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവക്കുകയും ചെയ്തിരുന്നു.