രാഹുലിന്റെ കോട്ടിന് 70,000 രൂപയെന്ന്; മോദിയെ പരിഹസിച്ച കോണ്‍ഗ്രസ് പരുങ്ങലില്‍

ഷില്ലോംഗ്, ബുധന്‍, 31 ജനുവരി 2018 (16:26 IST)

  Rahul gandhi , Congress , meghalaya , BJP , Narendra modi , jacket , നരേന്ദ്ര മോദി , കോൺഗ്രസ് , രാഹുൽ ഗാന്ധി , മേഘാലയ ,
അനുബന്ധ വാര്‍ത്തകള്‍

ലക്ഷങ്ങള്‍ വിലമതിക്കുന്ന കോട്ട് ധരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച കോണ്‍ഗ്രസിന് തിരിച്ചടി. മേഘാലയയിൽ നടന്ന സംഗീത പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ധരിച്ച കോട്ടിന്റെ വിലവിവരങ്ങള്‍ പുറത്തായതാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്.

ഫെബ്രുവരി 27നു തെരഞ്ഞെടുപ്പു നടക്കാനിരിക്കെ മേഘാലയയിൽ നടന്ന സംഗീത പരിപാടിയിൽ 70,000 രൂപയോളം വിലവരുന്ന ജാക്കറ്റ് രാഹുല്‍ ധരിച്ചുവെന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്. മോഘാലയ ബിജെപി ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പുറത്തു വിട്ട ഈ വിവരം രാഹുലിനെയും കോണ്‍ഗ്രസിനെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

മേഘാലയയുടെ ട്രഷറിയില്‍ നിന്നും വലിയ അഴിമതിയിലൂടെ ‘കള്ളപ്പണം’ കൊള്ളയടിച്ച സൂട്ട് ബൂട്ട് സര്‍ക്കാരാണോ എന്നാണ് ബിജെപി ട്വീറ്റ് ചെയ്തത്. ഞങ്ങളുടെ ദു:ഖങ്ങള്‍ പാട്ടുപാടി അകറ്റുന്നതിനു പകരം നിങ്ങളുടെ കഴിവുകെട്ട സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് നല്‍കുകയാണ് വേണ്ടതെന്നും നിങ്ങളുടെ അലംഭാവം ഞങ്ങളെ വിഡ്ഢികളാക്കുന്നതിനു തുല്യമാണെന്നും ട്വീറ്റില്‍ ഉണ്ട്.

2015ൽ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചതിനെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് രാഹുലിന്റെ ജാക്കറ്റ് വിവാദം വൈറലാക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.

സംഗീത പരിപാടിയിൽ  യുവതീയുവാക്കളെ അഭിസംബോധന ചെയ്യാന്‍ എത്തിയ രാഹുല്‍ ധരിച്ചിരുന്നത് ബ്രിട്ടിഷ് ബ്രാൻഡായ ബർബെറിയുടെ ജാക്കറ്റാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

17 വർഷം, 19 രാജ്യങ്ങൾ - എബിന്റെ യാത്രകൾ അവസാനിക്കുന്നില്ല

തിരക്കു പിടിച്ച നഗരജീവിതവും തൊഴിൽപരമായ സമ്മർദ്ദങ്ങളും ഒഴിവാക്കാനായി മാത്രം യാത്രകൾ ...

news

മദ്യലഹരിയില്‍ യുവാവ് ദേഹത്തേക്ക് വീണു; നാലുവയസുകാരിക്ക് ഗുരുതര പരുക്ക്

മൂന്നാം നിലയിൽ നിന്ന് യുവാവ് ദേഹത്തേക്ക് വീണതിനെ തുടര്‍ന്ന് നാലുവയസുകാരിക്ക് ഗുരുതര ...

news

ശശീന്ദ്രന്റെ മന്ത്രിസ്ഥാനം ത്രിശങ്കുവില്‍; വിധി റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

ഫോൺ കെണിക്കേസിൽ കുറ്റവിമുക്തനായ എൻസിപി നേതാവ് എകെ ശശീന്ദ്രൻ നാളെ വീണ്ടും മന്ത്രിയായി ...

news

പാളം മുറിച്ചുകടക്കവെ ട്രെയിൻ എഞ്ചിൻ തട്ടി മൂന്നുവയസുള്ള കുട്ടിയുൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ എഞ്ചിൻ തട്ടി മൂന്നുവയസുള്ള കുട്ടിയുൾപ്പെടെ ഒരു ...

Widgets Magazine