നൂറോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു; 2 മരണം, 42 പേര്‍ക്ക്‌ പരിക്ക്

 വാഹന അപകടം , സൗത്ത്‌ കൊറിയ , അപകടം
സിയോള്‍| jibin| Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (17:47 IST)
സൗത്ത്‌ കൊറിയയില്‍ ഇന്ന്‌ പുലര്‍ച്ചെ നൂറോളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടപരമ്പരയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 42 പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരില്‍ എട്ട്‌ പേരുടെ നില ഗുരുതരമാണ്‌. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

സൗത്ത്‌ കൊറിയയില്‍ ഇഞ്ചിയോണ്‍ വിമാനത്താവളത്തിന്‌ സമീപമുള്ള കടലിന്‌ കുറുകെയുള്ള പാലത്തിലാണ് അപകടം നടന്നത്. ഒന്നിന് പുറകെ ഒന്നായി നൂറോളം വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. 4,400 മീറ്ററോളം അപകടത്തില്‍ തകര്‍ന്ന വാഹനങ്ങളുടെ നീണ്ട നിരയാണ്‌ പാലത്തില്‍ സൃഷ്‌ടിക്കപ്പെട്ടത്. അമിതമായ മൂടല്‍ മഞ്ഞാണ് അപകടത്തിന് വഴിവെച്ചതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :