തൈരിനെ തൈരെന്ന് വിളിച്ചാൽ മതി, ഹിന്ദി വാക്ക് വേണ്ട: തമിഴ്‌നാട്ടിൽ വീണ്ടും ഭാഷായുദ്ധം

അഭിറാം മനോഹർ| Last Modified വ്യാഴം, 30 മാര്‍ച്ച് 2023 (14:21 IST)
തൈരിൻ്റെ പായ്ക്കറ്റിൽ ദഹി എന്ന ഹിന്ദി വാക്ക് പ്രിൻ്റ് ചെയ്യണമെന്ന ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിർദേശം അംഗീകരിക്കാനാവില്ലെന്ന് തമിഴ്‌നാട്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നീക്കമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു. എഫ്എസ്എസ്എഐയുടെ നിർദേശം അംഗീകരിക്കില്ലെന്ന് തമിഴ്‌നാട്ടിലെ ക്ഷീരോത്പാദക സഹകരണപ്രസ്ഥാനമായ ആവിൻ വ്യക്തമാക്കി.

തൈര് എന്ന തമിഴ്വാക്ക് തന്നെയാകും പായ്ക്കറ്റിൽ അച്ചടിക്കുകയെന്ന് ആവിൻ അറിയിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനയത്തിൻ്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് ഡിഎംകെ കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാനഘടകവും സർക്കുലറിനെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :