‘എല്ലാം കാണാന്‍ മുകളിലൊരാളുണ്ട്’: പഴ്‌സ് മോഷ്ടിച്ച യുവാവ് സിസിടിവി കണ്ടപ്പോള്‍ മാന്യനായി - ദൃശ്യങ്ങള്‍

ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നയാളുടെ പഴ്‌സ് മോഷ്ടിച്ച യുവാവ് സിസിടിവി കണ്ടപ്പോള്‍ മാന്യനായി.

cctv, theft, purse സിസിടിവി, മോഷണം, പഴ്‌സ്
സജിത്ത്| Last Updated: ബുധന്‍, 31 ഓഗസ്റ്റ് 2016 (17:54 IST)
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നയാളുടെ പഴ്‌സ് മോഷ്ടിച്ച യുവാവ് സിസിടിവി കണ്ടപ്പോള്‍ മാന്യനായി. മോഷ്ടിച്ച പഴ്‌സ് റോഡിലിട്ട് അതിന്റെ ഉടമസ്ഥനെ വിളിച്ച് പഴ്‌സ് കാണിച്ചു കൊടുത്തു. താനറിയാതെയാണ് പഴ്‌സ് താഴെ പോയതെന്ന് കരുതി പണം ഉണ്ടെന്ന് ഉറപ്പു വരുത്തിയ ഇയാള്‍ പഴ്‌സ് പോക്കറ്റിലിടുകയും ചെയ്തു

ഓഗസ്റ്റ് 26നാണ് സംഭവം നടന്നത്. എന്നാല്‍ ഏത് നഗരത്തിലാണ് സംഭവം നടന്നതെന്ന് വ്യക്തമല്ലാത്ത ഈ വീഡിയോ ഒരു ട്രോള്‍ പേജാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. ഈ സംഭവത്തിന്റെ വീഡിയോ രണ്ടര ലക്ഷത്തിലധികം പേര്‍ ഇതിനകം കണ്ടു കഴിഞ്ഞു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :