തടിയന്റവിട നസീറും പെരുമ്പാവൂരിലെ സ്വർണ കവർച്ചയും തമ്മിലുള്ള ബന്ധമെന്ത്?, തട്ടിപ്പിനു പുറകിൽ രണ്ട് സംഘങ്ങ‌ൾ

പെരുമ്പാവൂരിലെ സ്വര്‍ണ കവര്‍ച്ചയ്ക്ക് പിന്നില്‍ രണ്ട് സംഘങ്ങൾ

കൊച്ചി| aparna shaji| Last Updated: വ്യാഴം, 25 ഓഗസ്റ്റ് 2016 (11:55 IST)
പെരുമ്പാവൂരിൽ സെയിൽസ് ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച നടത്തിയ സംഭവത്തിന് പിന്നിൽ രണ്ടു സംഘങ്ങളാണെന്ന് കണ്ടെത്തി. തടിയന്റവിട നസീറിന്റെ അനുയായികളുടെ സംഘവും ചളിക്കവട്ടം ഹാരിസിന്റെ സംഘവുമാണ് സംഭവത്തിന് പിന്നിൽ എന്ന് പൊലീസ് പറയുന്നു. മോഷ്ടിക്കപ്പെട്ട സ്വർണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറ്സ്റ്റ് ചെയ്തിരുന്നു. അബ്ദുള്‍ ഹാലിം, അനസ്, ഷമനാസ് എന്നിവരെ പാലക്കാട് ത്യത്താലയില്‍ നിന്നാണ് പിടികൂടിയത്. എട്ടംഗ മോഷണ സംഘമാണ് പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ദിഖിന്റെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് വിജിലൻസ് ചമഞ്ഞെത്തി 60 പവനും 25,000 രൂപയും കവർന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :