പൂണെ|
Rijisha M.|
Last Modified ബുധന്‍, 5 ഡിസംബര്‍ 2018 (15:48 IST)
എച്ച് ഐ വി ബാധിച്ച പെൺകുട്ടിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സംഭവത്തിൽ നിർണ്ണായകമായ കോടതി വിധി. മൂന്ന് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് യുവതിക്ക് അനുകൂലമായ വിധി വന്നിരിക്കുന്നത്. അതേ ജോലിയിൽ തന്നെ തിരിച്ചെടുക്കണമെന്നാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്.
പൂണെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയില്‍ അഞ്ച് വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു യുവതി. ജോലിയുടെ ഭാഗമായി 2015ല്‍ മെഡിക്കല്‍ രേഖകള്‍ യുവതി കമ്പനിയിൽ ഹാജരാക്കിയിരുന്നു. ഈ രേഖകളിൽ നിന്ന് യുവതി ഒരു എച്ച് എവി രോഗിയാണെന്ന് മനസ്സിലാക്കിയതോടെ കമ്പനി അപ്പോള്‍ തന്നെ ജോലി രാജിവെക്കാന്‍
ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുവതി കോടതിയെ സമീപിക്കുകയായിരുന്നു.
ഭർത്താവിൽ നിന്നാണ് തനിക്ക് രോഗം പിടിപ്പെട്ടതാണെന്ന് കമ്പനി അധികൃതരോട് പറഞ്ഞെങ്കിലും അവർ അത് ചെവിക്കൊണ്ടില്ല. ശേഷം തന്നെക്കൊണ്ട് നിർബന്ധിച്ച് രാജിവയ്പ്പിക്കുകയായിരുന്നെന്നും യുവതി വാർത്താ ഏജൻസിയായ എഎൻഐയോട്
പറഞ്ഞു. തിരികെ അതേ സ്ഥാപനത്തില്‍ തന്നെ തിരിച്ചെടുക്കണമെന്ന് പൂനെയിലെ ലേബര്‍ കോടതിയാണ് ഉത്തരവിട്ടത്.