നടപടി അംഗീകരിക്കുന്നു: ശശി തരൂര്‍

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (15:16 IST)

വക്താവ് സ്ഥാനത്തു നിന്നും നീക്കിയ എ ഐ സി സി നടപി അംഗീകരിക്കുന്നതായി ശശി തരൂര്‍ എം പി.വാര്‍ത്ത കുറിപ്പിലൂടെയാണ് ശശിതരൂര്‍ പ്രതികരിച്ചത്.ഒരു സാധാരണ പ്രവര്‍ത്തകനെന്ന നിലയില്‍ എ ഐ സി സി നടപടി അംഗീകരിക്കുന്നു തരൂര്‍ പറഞ്ഞു.

ശശി തരൂറിനെതിരായ നടപടി തികച്ചും ഉചിതമായതെന്നും അതിനെ സ്വാഗതം ചെയ്യുന്നതായുമാണ് കെ പി സി സി പ്രസിഡന്റ് പ്രതികരിച്ചത്.നേരത്തെ മോഡി അനുകൂല പരാമര്‍ശം നടത്തിയതിന് തരൂരിനെ എ ഐ സി സി
ഔദ്യോഗിക വക്താവ് സ്ഥാനത്തു നിന്നും മാറ്റിയിരുന്നു.

നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ഔദ്യോഗിക വക്താവെന്ന നിലയില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പാര്‍ട്ടി നിലപാടായി വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ നടപടി ഉചിതമാണെന്നും കെപി സി സി വൈസ് പ്രസിഡന്റ്
എം എം ഹസ്സന്‍ പ്രതികരിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :