ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്ക് തീവ്രവാദികളുടെ ഭീഷണി; സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (17:14 IST)
ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്ക്
തീവ്രവാദികളുടെ ഭീഷണി. സമ്മേളനത്തിന് ഐസിസ്, ബോക്കോ ഹറാം എന്നീ ഭീകര സംഘടനകളുടെ ഭീഷണിയുള്ളതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് സമ്മേളനം നടക്കുന്നത്.

ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. ഇന്ത്യയില്‍ താവളമുറപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ആക്രമണം നടത്തുന്നത്. ഇതേത്തുടര്‍ന്ന് സമ്മേളന സ്ഥലത്തും നഗരത്തിലും വന്‍ സുരക്ഷാ വലയമാണ് തീര്‍ത്ഥിരിക്കുന്നത്. സിസിടിവി ക്യമറകളുടെ സഹായത്താല്‍ എല്ലായിടത്തും നിരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അമ്പത്തിനാല് ആഫ്രിക്കന്‍ രാജ്യങ്ങളിലെ നേതാക്കള്‍ സമ്മേലനത്തില്‍ പങ്കെടുക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :