കാശ്‌മീരില്‍ തീവ്രവാദിയെ സൈന്യം വധിച്ചു; തെരച്ചില്‍ തുടരുന്നു

  ജമ്മി കാശ്‌മീര്‍ , തീവ്രവാദി ആക്രമണം , സൈന്യത്തിന്റെ ആക്രമണം
ജമ്മു| jibin| Last Modified ഞായര്‍, 11 ഒക്‌ടോബര്‍ 2015 (11:20 IST)
ജമ്മു കാഷ്മീരിലെ ഹംദ്വാരയില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് തീവ്രവാദി മരിച്ചു. വദീര്‍ ബാല വനപ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തിയ സുരക്ഷാസേനയ്ക്കു നേരെ വെടിവയ്പ്പുണ്ടായി. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് തീവ്രവാദി മരിച്ചത്.

സൈന്യവും പൊലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. കൂടുതല്‍ തീവ്രവാദികള്‍ പ്രദേശത്ത് ഒളിച്ചിരിപ്പുള്ളതായിട്ടാണ് വിവരം. തീവ്രവാദികള്‍ അതിര്‍ത്തി കടന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. അതിനെ തുടര്‍ന്നുണ്ടായ തെരച്ചിലിലാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്നാണ് ലഭിക്കുന്ന വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :