ഭീകരവാദികള്‍ക്കായി മയ്യത്ത് നമസ്കാരം ചെയ്യരുതെന്ന് ഫത്വ

ബറേലി| VISHNU N L| Last Modified തിങ്കള്‍, 20 ജൂലൈ 2015 (13:41 IST)
ഭീകരപ്രവർത്തനം നടത്തുന്നവരോ, അതിന് കൂട്ടു നില്‍ക്കുന്നവര്‍ക്കോ വേണ്ടി മേലില്‍ മയ്യത്ത് നമസ്ക്കരം പാടില്ലെന്ന് സുപ്രധാന ഫത്വ പ്രഖ്യാപിച്ചു.
ഉത്തർപ്രദേസിലെ ബറേലിയിൽ ദർഗ അല്‍ ഹസ്രത്ത് സെമിനാരിയാണ് ഫത്വ പുറപ്പെടുവിച്ചത് . ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് സുപ്രധാനമായ ഫത്വ പുറപ്പെടുവിച്ചത്.

മതപണ്ഡിതരും മൗലാനയും മുഫ്തിയുമൊന്നും ഭീകരവാദികഉടെ മയ്യത്ത് നമസ്കാരം നടത്തരുതെന്നുള്ള ശക്തമായ സന്ദേശമാണ് സെമിനാരിയില്‍ നിജ്ന്ന് പുറത്ത് വന്നിരിക്കുന്നത്. ഭീകരതയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുമായി സഹകരിക്കരുതെന്ന് ദർഗ പണ്ഡിതർ ഈദ് സന്ദേശത്തിൽ നിർദ്ദേശം നൽകി.

ദർഗ അല ഹസ്രത്ത് സെമിനാരിയുടെ പുരോഗമനത്തിലധിഷ്ഠിതമായ ഫത്വകൾ
നേരത്തെയും വാർത്തയായിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസം നേടുന്ന കാര്യത്തിലും സ്ത്രീകൾ ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന കാര്യത്തിലും പുരോഗമനത്തിലൂന്നിയ ഫത്വകൾ ദർഗ പുറപ്പെടുവിച്ചിട്ടുണ്ട് .





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :