ഭീകരവാദത്തിനെതിരെ പ്രത്യേക കോഴ്സുമായി യുപിയിലെ മദ്രസ

ബറേലി| VISHNU N L| Last Modified വെള്ളി, 7 ഓഗസ്റ്റ് 2015 (11:07 IST)
ഇസ്ലാമിന്റെ പേരില്‍ രാജ്യത്ത് ഭീകരവാദം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ ചെറുക്കാന്‍ പ്രത്യേക മതപഠനത്തിന് സൌകര്യമൊരുക്കി യുപിയിലെ മദ്രസ വ്യത്യസ്തമാകുന്നു. ആലാ ഹസ്രത്‌ ദര്‍ഗയുടെ നിയന്ത്രണത്തിലുളള ജമിയ റസ്‌വിയ മന്‍സര്‍-ഇ-ഇസ്ലാം മദ്രസ്സയിലാണ് പ്രത്യേക കോഴ്സ് ആരംഭിച്ചത്. ഇസ്ലാമും ഭീകരവാദവും' എന്നാണ്‌ ബിരുദധാരികളെ ലക്ഷ്യമിട്ടുളള കോഴ്‌സിന്റെ പേര്‌.

ഭീകരര്‍ വളച്ചൊടിച്ച്‌ പ്രചരിപ്പിക്കുന്ന ഖുറാന്‍ സൂക്‌തങ്ങളും യഥാര്‍ത്ഥ ഖുറാന്‍ സൂക്‌തങ്ങളും തമ്മിലുളള താരതമ്യ പഠനമാണ്‌ ഇതിലൂടെ നടത്തുന്നത്‌.ഭീകരര്‍ ഖുറാന്‍ സൂക്‌തങ്ങള്‍ വളച്ചൊടിച്ച്‌ യുവാക്കളെ ഭീകരവാദത്തിന്റെ പാതയിലെത്തിക്കുന്നത്‌ തടയുകയുമാണ്‌ പുതിയ കോഴ്‌സിന്റെ ലക്ഷ്യം.

ബുധനാഴ്‌ചയാണ്‌ കോഴ്‌സ് ആരംഭിച്ചത്‌. ഇതില്‍ ചേരാത്ത വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട്‌ നിരന്തരം ശില്‍പ്പശാലകള്‍ നടത്താനും മദ്രസ്സ ലക്ഷ്യമിടുന്നുണ്ട്‌. നേരത്തെ, ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുളളവരുടെ കബറക്കത്തിന്‌ മതപരമായ പ്രാര്‍ത്ഥനകള്‍ നടത്തില്ല എന്ന തീരുമാനമെടുത്തും ആലാ ഹസ്രത്‌ ദര്‍ഗ വാര്‍ത്തകളില്‍ സ്‌ഥാനം നേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :