‘ഇന്ത്യയില്‍ പത്തില്‍ മൂന്നുപേരും ദരിദ്രരാണ്’

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 7 ജൂലൈ 2014 (09:42 IST)
ഇന്ത്യക്കാരില്‍ പത്തില്‍ മൂന്നുപേരും ദരിദ്രരാണെന്ന് രംഗരാജന്‍ സമിതി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായിരുന്നു സി രംഗരാജന്‍. രാജ്യത്തെ ദാരിദ്ര നിര്‍മാര്‍ജ്ജനത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയാണിത്.
പ്രതിദിനം 47 രൂപ വരെ മാത്രം ചെലവാക്കാന്‍ ശേഷിയുള്ളവരെ ദരിദ്രരായി കണക്കാക്കാമെന്നാണ് സി രംഗരാജന്‍ സമിതിയുടെ വിലയിരുത്തല്‍‍.
2009 - 2010-ല്‍ 38.2 ശതമാനമായിരുന്നു രാജ്യത്തെ ദരിദ്രര്‍. 2011-12-ല്‍ ഇത് 29.5 ശതമാനമായി കുറഞ്ഞു.

എന്നാല്‍
നഗരങ്ങളില്‍ പ്രതിദിനം 33 രൂപയ്‌ക്കും ഗ്രാമങ്ങളില്‍ 27 രൂപയ്‌ക്കും താഴെ വരുമാനമുള്ളവരെ ദരിദ്രരായി കാണാമെന്നായിരുന്നു ദാരിദ്ര്യത്തെ കുറിച്ച് നേരത്തേ പഠനം നടത്തിയ ടെന്‍ഡുല്‍ക്കര്‍ സമിതിയുടെ റിപ്പോര്‍ട്ട്. ഇത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

സുപ്രീം കോടതിയുടെ വിമര്‍ശനത്തിനും ഇത് കാരണമായി. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സി രംഗരാജന്റെ നേതൃത്വത്തില്‍ പുതിയ സമിതിയെ നിയോഗിച്ചത്. ടെന്‍ഡുക്കര്‍ കമ്മിറ്റിയുടെ അഭിപ്രായ പ്രകാരം 2011-12ല്‍ രാജ്യത്തെ ദരിദ്രരുടെ എണ്ണം 26.9 കോടിയാണ്. രംഗരാജന്‍ സമിതിയുടെ കണക്കില്‍ ഇത് 36.3 കോടിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :