ആണ്‍കുട്ടികളുമായി സൗഹൃദം; പതിമൂന്ന് വയസ്സുകാരിയായ മകളോട് അച്ഛന്‍ ചെയ്തത്...

ആണ്‍കുട്ടികളോട് സംസാരിച്ചതിന് മകളെ അച്ഛന്‍ കഴുത്തു ഞെരിച്ചു കൊന്നു

murder ,  suicide ,  police ,  arrest ,  കൊലപാതകം ,  ആത്മഹത്യ ,  പൊലീസ് ,  അറസ്റ്റ്
തെലുങ്കാന| സജിത്ത്| Last Updated: ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (16:13 IST)
ആണ്‍കുട്ടികളോട് അടുത്തിടപഴകി സംസാരിച്ചതിന് പതിമൂന്ന് വയസ്സുകാരിയെ അച്ഛന്‍ ചവിട്ടി കൊന്നു. തുടര്‍ന്ന് മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹത്തിന് തീയിടുകയും ചെയ്തു. തെലുങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ ചിത്തപ്പള്ളി ഗ്രാമത്തിലാണ് ഈ ക്രൂരത അരങ്ങേറിയത്.

മകള്‍ സ്‌കൂളിന്റെ പരിസരത്ത് ആണ്‍കുട്ടികളുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതാണ് അച്ഛനായ നരസിംഹയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലെത്തിയപ്പോള്‍ നരസിംഹയും മകളും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ നരസിംഹയും പെണ്‍കുട്ടിയുടെ അമ്മ ലിംഗമ്മയും കൂടി ശവശരീരം കത്തിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ സംശയം തോന്നിയ പൊലീസ് ഇരുവരെയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകമാണ് നടന്നതെന്ന കാര്യം വ്യക്തമായത്.

പെണ്‍കുട്ടിയുടെത് ആത്മഹത്യയല്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒരാള്‍ സ്വയം തീ കൊളുത്തിയാല്‍ അവര്‍ സഹായത്തിനായി വേദനയില്‍ കരയുകയും ഓടുകയും ചെയ്യും. എന്നാല്‍ ഇവിടെ മൃതദേഹം ഒരു സ്ഥലത്തിട്ട് കത്തിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :