പതിനഞ്ചുകാരിയെ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ അറസ്റ്റിൽ; സംഭവം കണ്ണൂരില്‍

വീട്ടില്‍ ട്യൂഷനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; പ്രധാനാധ്യാപകന്‍ അറസ്റ്റിൽ

കണ്ണൂര്‍| സജിത്ത്| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (13:44 IST)
പതിനഞ്ചുകാരിയെ പീഡിപ്പിച്ച ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ കെ പി വി. സതീഷ്‌കുമാറിനെയാണ് (55) തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി എ ബിനുമോഹന്‍ അറസ്റ്റ് ചെയ്തത്.

വീട്ടില്‍ ട്യൂഷനെത്തിയ പതിനഞ്ചുകാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. അരോളി ഗവ.ഹൈസ്‌കൂളിലെ പ്രധാനാധ്യാപകനാണ് സതീഷ്‌കുമാര്‍. പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :