ചായ പ്രേമികള്‍ക്കായി റയില്‍വേയുടെ വക 25 തരം ചായകള്‍

ന്യൂഡല്‍ഹി| rahul balan| Last Modified ബുധന്‍, 10 ഫെബ്രുവരി 2016 (12:54 IST)
ഇനി ട്രെയിനില്‍ ഓര്‍ഡര്‍ ചെയ്യാന്നതിനു മുന്‍പ്
കുറച്ചൊന്ന് ചിന്തിക്കേണ്ടി വരും. കാരണം വേറൊന്നുമല്ല ഇരുപത്തിയഞ്ച് തരം ചായകളാണ് ഇന്ത്യന്‍ റയില്‍വേ ചായ പ്രേമികള്‍ക്കായി ഒരുക്കുന്നത്. ട്രെയിന്‍യാത്ര ആസ്വാദ്യകരമാക്കാന്‍ ഇന്ത്യന്‍ റയില്‍വേ കേറ്ററിംഗ്
ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ( ഐ ആര്‍ സി ടി സി) ആണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

രാജ്യത്തെ മുഴുവന്‍ റയില്‍വേസ്റ്റേഷനുകളിലും പദ്ധതി വ്യാപിപ്പിക്കാനാണ് ശ്രമമെങ്കിലും ആദ്യ ഘട്ടത്തില്‍ 12,000 സ്റ്റേഷനുകളിലായിരിക്കും ഇത് നടപ്പാക്കുക. ദേശി ചായ്, കുരുമുളക് ചായ,ഇഞ്ചി തുളസി ചായ,തേന്‍ ചായ, ലെമണ്‍ ടീ, തേന്‍ ഇഞ്ചി ചായ എന്നിങ്ങനെ വ്യത്യസ്ത സ്വാദുകളിലുള്ള ചായകള്‍ ഒരുക്കുന്നതിനാണ് അധികൃതരുടെ ശ്രമം.

ചായ ലഭിക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷനും ഒരുക്കിയിട്ടുണ്ട് ഐ ആര്‍ സി ടി സി.
എവിടെ എത്തുമ്പോള്‍ ഏത് ചായ വേണമെന്ന് ആപ്ലിക്കേഷനില്‍ കൂടി മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ നല്ല ചൂട് വെറൈറ്റി ചായകള്‍ യാത്രക്കാര്‍ ഇരിക്കുന്നിടത്ത് എത്തിക്കാനാണ് ഐ ആര്‍ സി ടി സി ലക്ഷ്യമിടുന്നത്. കൂടാതെ 300 രൂപയില്‍ കൂടുതല്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 10 ശതമാനം കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രെയിന്‍യാത്രയുടെ ഭാഗമാണ് ചായയെന്നും അത് രുചികരവും യാത്രക്കാരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് നല്‍കുന്നതിനുമാണ് ഐ ആര്‍ സി ടി സിയുടെ പദ്ധതിയെന്നും ചെയര്‍മാന്‍ അരുണ്‍ കുമാര്‍ മനോച പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :