‘നല്ല കാലം വരുമ്പോള്‍ നികുതി ഭാരം കുറയ്ക്കും’

ന്യൂഡല്‍ഹി| Last Modified ഞായര്‍, 13 ജൂലൈ 2014 (07:27 IST)
രാജ്യത്തെ പൗരന്മാരുടെ
നികുതി ഭാരം കുറയ്ക്കുമെന്ന് ബിജെപി നല്കിയ വാക്ക് പാലിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ തീര്‍ച്ചയായും നികുതിഘടന പൊളിച്ചെഴുതും. ഇപ്പോഴത്തെ സാമ്പത്തിക നിയന്ത്രണങ്ങള്‍ കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം നാണയപ്പെരുപ്പത്തില്‍ ഉണ്ടായ വര്‍ധനവിനാലാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ മേഖലയില വിദേശത്തുനിന്നുള്ള പ്രത്യക്ഷ നിക്ഷേപം 49 ശതമാനമായി ഉയര്‍ത്തിയത്, രാജ്യത്തെ ദോഷകരമായി ബാധിക്കില്ല. ആയുധങ്ങള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നത് ഇത് വഴി കുറയ്ക്കാം. വിദേശ കമ്പനികള്‍ക്ക്, ഇന്ത്യന്‍പങ്കാളിത്തത്തോടെ ഇന്ത്യയില്‍ തന്നെ പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കുവാന്‍ പുതിയ തീരുമാനത്തിലൂ‌ടെയാകുമെന്നും കൂട്ടി ചേര്‍ത്തു .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :