ചെന്നൈ|
JOYS JOY|
Last Modified വെള്ളി, 13 നവംബര്‍ 2015 (13:01 IST)
തമിഴ്നാട്ടില്‍ കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം തമിഴ്നാട്ടിലെ പൊതുഗതാഗത സംവിധാനം താറുമാറാക്കി. റയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി ട്രയിനുകള്‍ റദ്ദു ചെയ്തു. ചില ട്രയിനുകള്‍ നേരം വൈകിയാണ് ഓടുന്നത്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളുര്‍, വെല്ലൂര്‍ ജില്ലകളിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും കളക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. മദ്രാസ് സര്‍വ്വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മഴയെ തുടര്‍ന്ന് മാറ്റി വെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു.
ഇന്നു രാവിലെ എട്ടുമണി വരെ ചെന്നൈ നുങ്കമ്പാക്കത്തില്‍ 15 സെന്റിമീറ്ററും മീനമ്പാക്കത്തില്‍ 12 സെന്റിമീറ്ററും മഴ രേഖപ്പെടുത്തി. എം കെ ബി നഗര്‍, വേളാച്ചേരി, എഗ്‌മോര്‍, ഗാന്ധി മണ്ഡപം റോഡ്, ഗിണ്ടി, തിരുമുല്ലായിവോയല്‍, മടിപാക്കം, കൊരട്ടൂര്‍, കൊളത്തുര്‍, വില്ലിവാക്കം, ടി നഗര്‍ എന്നിവിടങ്ങളെല്ലം വെള്ളത്തിനടിയിലാണ്.