തമിഴ്‌നാട്ടില്‍ ശക്തമായ കാറ്റും മഴയും; കുട്ടികളടക്കം 21മരണം

ശക്തമായ കാറ്റും മഴയും , മഴ , തമിഴ്‌നാട് , ജയലളിത , കാലാവസ്ഥ കേന്ദ്രം
ചെന്നൈ| jibin| Last Modified ബുധന്‍, 11 നവം‌ബര്‍ 2015 (08:24 IST)
തമിഴ്‌നാട്ടില്‍ തുടരുന്ന ശക്തമായ കാറ്റിലും മഴയിലും 21 മരണം. മരിച്ചവരില്‍ നാലു കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേരെ കാണാതാവുകയും നൂറു കണക്കിനാളുകള്‍ക്ക് ശക്തമായ കാറ്റിനെ തുടര്‍ന്നുണ്ടായ നാശങ്ങളില്‍ പരുക്കേല്‍ക്കുകയും ചെയ്‌തു. പലയിടത്തും ശക്തമായ തുടരുകയാണ്. ഏതാനും ദിവസങ്ങള്‍കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന വിവരം.

മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പല വീടുകളിലും വെള്ളം കയറിയ അവസ്ഥയിലാണ്. പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് എട്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബങ്ങള്‍ക്കു ആശ്വാസമായി അഞ്ചുലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :