ഭര്‍ത്താവ് വളര്‍ത്തുനായയെ ഉപേക്ഷിച്ചതില്‍ മനംനൊന്ത ഭാര്യ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഭര്‍ത്താവ് വളര്‍ത്തുനായയേയും കുഞ്ഞിനെയും ഉപേക്ഷിച്ചതിന് ഭാര്യ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു.

ചെന്നൈ| സജിത്ത്| Last Modified വെള്ളി, 8 ജൂലൈ 2016 (15:44 IST)
ഭര്‍ത്താവ് വളര്‍ത്തുനായയേയും കുഞ്ഞിനെയും ഉപേക്ഷിച്ചതിന് ഭാര്യ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പുതുതായി ജനിച്ച പട്ടിക്കുട്ടിയെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചതില്‍ മനംനൊന്താണ് ശാന്തിയെന്ന യുവതി തീകൊളുത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരത്തില്‍ 85 ശതമാനത്തോളം പൊള്ളലേറ്റ യുവതി ജീവനുവേണ്ടി മല്ലിടുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ പരമാത്തിവെല്ലൂരില്‍ വ്യാഴാഴ്ചയാണ് ഈ സംഭവം നടന്നത്.

നായ്ക്കളെ ഏറെ സ്‌നേഹിക്കുന്ന യുവതിക്ക് ഭര്‍ത്താവ് നായ്ക്കുട്ടിയെ ഉപേക്ഷിച്ചതിലുള്ള മാനസിക സംഘര്‍ഷം താങ്ങാന്‍ കഴിയാത്തതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ശാന്തിയ്ക്ക് അവയെ പിരിയുന്നത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും പൊലീസ് വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :