താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി ഇനിമുതല്‍ സൌജന്യ വൈഫൈ

ആഗ്ര| VISHNU N L| Last Updated: ചൊവ്വ, 16 ജൂണ്‍ 2015 (17:34 IST)
താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി സൌജന്യ വൈഫൈ സേവനം ആരംഭിച്ചു. താജ്മഹലിനും അതിന്റെ പരിസരത്തും വൈഫൈ സേവനം ലഭിക്കും. ബിഎസ്എന്‍എല്ലിന്റെ നേതൃത്വത്തിലാണ് വൈ ഫൈ സേവനം ലഭ്യമാക്കിയത്. കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദാണ് പദ്ധതി ഉദ്ഘാടനം ചെയ്തു.

താജ്മഹല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ആദ്യത്തെ അരമണിക്കൂറാണ് സൗജന്യ വൈ-ഫൈ സേവനം ലഭിക്കുക. കൂടുതല്‍ സമയം വൈ ഫൈ ആവശ്യമുള്ളവര്‍ക്ക് മണിക്കൂറിന് 30 രൂപ നല്‍കിയാല്‍ മതി. താജ്മഹലിനു പിന്നാലെ മറ്റ് പ്രധാനടുറിസ്റ്റ് കേന്ദ്രങ്ങളിലും ഇതേ മാതൃകയില്‍ വൈഫൈ സേവനം നല്‍കാനാണ് ടൂറിസം വകുപ്പ് പദ്ധതിയിടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :