6000 കോടി രൂപയുടെ വികസന പദ്ധതികളുമായി ബി‌എസ്‌എന്‍‌എല്‍

കൊല്‍ക്കത്ത| VISHNU N L| Last Updated: ബുധന്‍, 10 ജൂണ്‍ 2015 (16:42 IST)
6000 കോടി രൂപയുടെ വികസന പദ്ധതികളുമായി ബി‌എസ്‌എന്‍‌എല്‍ ടെലികോം മേഖല പിടിക്കാന്‍ ഒരുങ്ങുന്നു. വൈഫൈ സൌകര്യങ്ങള്‍ക്കും, മൊബൈല്‍ കവറേജ് ലഭ്യമല്ലാത്ത സ്റ്റഥലങ്ങള്‍ ആവശ്യമായ സൌകര്യങ്ങള്‍ എത്തിക്കുന്നതിനുമാണ് ബി‌എസ്‌എന്‍‌എല്‍ ഇത്രയും തുക ചിലവഴിക്കുക. ടൂറിസം മേഖലയില്‍ വൈഫൈ അടക്കമുള്ള പുതിയ പദ്ധതികള്‍ ഇതില്‍പ്പെടുത്തി നടപ്പാക്കും. മാവോയിസ്റ്റ് ബാധിത മേഖലകളില്‍ മൊബൈല്‍ കവറേജ് ലഭ്യമാക്കുക എന്നതും ബിഎസ്എന്‍എല്‍ ലക്ഷ്യംവയ്ക്കുന്നു.

ആഗ്ര, വാരണാസി, ഹൈദരാബാദ്, ഫത്തേപ്പുര്‍സിക്രി എന്നീ സ്ഥലങ്ങളിലാണ് വൈഫൈ ഹോട്ട്സ്പോട്ട് പദ്ധതി നടപ്പാക്കുക. ഇതുവഴി ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നാണു ബഎസ്എന്‍എല്‍ കരുതുന്നത്. അരുണാചല്‍ പ്രദേശ്, ആസാം തുടങ്ങി നെറ്റ്‌വര്‍ക്ക് ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ കവറേജ് നല്‍കുന്നതിനായുള്ള നടപടികള്‍ ഈ വര്‍ഷം ആരംഭിക്കും. ഇതിനുള്ള ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കും. 2000 കോടി രൂപയോളം ചെലവു പ്രതീക്ഷിക്കുന്നതാണ് ഈ പദ്ധതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :