കേന്ദ്രം ഡീസല്‍ സബ്സിഡി നിര്‍ത്തുന്നു; സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കുറയും

  സബ്സിഡി , ഡീസല്‍-പാചക വാതകം , ന്യൂഡല്‍ഹി , കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി| jibin| Last Modified ശനി, 12 ജൂലൈ 2014 (16:17 IST)
ഡീസലിന്റെ സബ്സിഡി പൂര്‍ണമായും എടുത്തുകളയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.
കൂട്ടത്തില്‍ സബ്സിഡിയുള്ള പാചക വാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കാനും നിര്‍ദേശമായി.

നിലവില്‍ ലഭ്യമാകുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കുത്തനെ കുറയ്ക്കാനുമാണ് തീരുമാനം. 2015 മാര്‍ച്ചോടെ ഡീസലിന്‍്റെ സബ്സിഡി പൂര്‍ണമായും എടുത്തുകളയാനാണ് ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ പൊതുബജറ്റില്‍ അരുണ്‍ ജെയ്റ്റ്ലി ഈ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നില്ല.

തീരുമാനം സാധാരണക്കാരനെ ബാധിക്കുന്നതിനാല്‍ ബജറ്റ് പ്രസംഗത്തിലും ഈ കാര്യം പറഞ്ഞില്ല. പിന്നീട് ബജറ്റിന്‍്റെ പ്രിന്‍്റ് ചെയ്ത കോപ്പിയിലാണ് ഈ വിവാദമാകുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :