ഹിന്ദിക്കായി 400 കോടി ചെലവിടാനും തയ്യാറാണെന്ന് കേന്ദ്രം; നടക്കില്ലെന്ന് തരൂര്‍ !

ന്യൂഡല്‍ഹി, ബുധന്‍, 3 ജനുവരി 2018 (19:22 IST)

Hindi, Shashi Tharoor, Sushama Swaraj, UN, BJP, ഹിന്ദി, ശശി തരൂര്‍, സുഷമ സ്വരാജ്, യു എന്‍, ബി ജെ പി
അനുബന്ധ വാര്‍ത്തകള്‍

ഹിന്ദി ഭാഷയെ യു എന്നിന്‍റെ ഔദ്യോഗിക ഭാഷയാക്കാനായി 400 കോടി ചെലവിടാനും തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍. അതിനായി 40 കോടി രൂപ വകയിരുത്തണമെന്ന് ഒരു ബി ജെ പി ‌എം‌പി ആവശ്യപ്പെട്ടപ്പോഴാണ് 400 കോടി ചെലവിടാനും തയ്യാറാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെ എതിര്‍ത്ത് ശശി തരൂര്‍ രംഗത്തെത്തിയതോടെ സഭ ബഹളമയമായി.
 
ഹിന്ദി യു എന്‍ ഔദ്യോഗിക ഭാഷയാക്കാനുള്ള നടപടിക്രമങ്ങള്‍ ചെലവേറിയാതാണെന്നിരിക്കെ ഇത്തരമൊരു തീരുമാനമെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ശശി തരൂര്‍ വിശദീകരിച്ചു. ഇപ്പോഴത്തെ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഹിന്ദി അറിയാമെങ്കിലും ഭാവിയിലെ നേതാക്കള്‍ ഹിന്ദി സംസാരിക്കണമെന്നില്ലെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. 
 
ഹിന്ദി ഇന്ത്യയുടെ ഔദ്യോഗികഭാഷയാണ്. ദേശീയ ഭാഷയല്ല. യു എന്നില്‍ ഹിന്ദിയുടെ പരിഭാഷയ്ക്കായി പണം ചെലവാക്കുന്നത് മറ്റ് രാജ്യങ്ങള്‍ക്ക് ബോധ്യപ്പെടില്ലെന്നും തരൂര്‍ വ്യക്തമാക്കി.
 
എന്നാല്‍ ഇന്ത്യക്ക് പുറത്തും ഹിന്ദി സംസാരിക്കുന്നവരുണ്ടെന്നും ഇന്ത്യക്കാര്‍ മാത്രമേ ഹിന്ദി സംസാരിക്കൂ എന്ന വാദം ശശി തരൂര്‍ ഉന്നയിക്കുന്നത് അറിവില്ലായ്മ കൊണ്ടാണെന്നും സുഷമ സ്വരാജ് പറഞ്ഞു. 
 
യു എന്നില്‍ ഹിന്ദി ഔദ്യോഗിക ഭാഷയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. എന്നാല്‍ ഇതിന് മൂന്നില്‍ രണ്ട് അംഗരാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്. പണച്ചെലവേറിയതുമാണ് ഈ നടപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മന്ത്രി കെടി ജലീല്‍ സിപിഎമ്മിൽ ഇസ്ലാമിസം നടപ്പാക്കുന്നു; രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍

തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിനെതിരെ രൂക്ഷ വിമർസനവുമായി സിപിഎം പ്രവർത്തകർ. ...

news

പ്രതിപക്ഷ പ്രതിഷേധം ശക്തമായി; മുത്തലാഖ് ബില്‍ അവതരണം തടസ്സപ്പെട്ടു - രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. സഭ ...

news

‘ഒട്ടുമിക്ക മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയക്കാര്‍’; വാര്‍ത്താ ചാനലുകളിലെ ‘അന്തിചര്‍ച്ച’യ്‌ക്കെതിരെ വിമര്‍ശനവുമായി കെ. സുരേന്ദ്രന്‍

വാര്‍ത്താ ചാനലുകളില്‍ നടക്കുന്ന ‘അന്തിചര്‍ച്ച’കള്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ...

news

ഇസ്രയേലുമായുള്ള സമാധാന ചര്‍ച്ചയില്‍ സഹകരിക്കുന്നില്ല; പാലസ്തീന് നല്‍കിവരുന്ന എല്ലാ ധനസഹായങ്ങളും അവസാനിപ്പിക്കാന്‍ ഒരുങ്ങി ട്രം‌പ്

പാലസ്തീന് നല്‍കിവരുന്ന എല്ലാ ധനസഹായങ്ങളും അവസാനിപ്പിക്കാന്‍ ഒരുങ്ങി യു‌എസ് പ്രസിഡന്റ് ...

Widgets Magazine