‘മലയാള സിനിമയിൽ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല‘ ; കൂടെ കിടക്കാന്‍ ആവശ്യപ്പെട്ട സംവിധായകനെ കുറിച്ച് ദിവ്യ ഉണ്ണി പറയുന്നു

തിങ്കള്‍, 13 നവം‌ബര്‍ 2017 (11:45 IST)

അനുബന്ധ വാര്‍ത്തകള്‍

മലയാളി സംവിധായകനെതിരെ ആരോപണവുമായി നടി ദിവ്യ ഉണ്ണി. അവാര്‍ഡ് ജേതാവായ സംവിധായകനെതിരെ ആണ് താരം ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. രാജേഷ് പിള്ളയുടെ മലയാള ചിത്രം ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിൽ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി എത്തിയ നടിയാണ് ദിവ്യ. അധികം സിനിമയില്‍ താരം അഭിനയിച്ചിട്ടും ഇല്ല. 
 
സിനിമയിൽ വേഷം തരാമെന്ന പേരിൽ ഹോട്ടലിൽ വിളിച്ചുവരുത്തിയ തന്നോട് കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടെന്നാണ് നടി ആരോപിക്കുന്നത്. രണ്ടുവർഷം മുമ്പ് നടന്ന സംഭവം ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി വെളിപ്പെടുത്തിയത്. പക്ഷേ സംവിധായകന്റെ പേരു വെളിപ്പെടുത്താതെയാണ് താരം തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.
 
അവാർഡ് ജേതാവായ സംവിധായകന്റെ സിനിമയില്‍ അഭിനയിച്ച് മലയാളത്തിലെത്തുക നടിയെ സംബന്ധിച്ചടത്തോളം വലിയൊരു കാര്യമായിരുന്നു. മനസില്‍ നിറയെ സിനിമയായിരുന്നുവെന്ന് താരം പറയുന്നു. കൊച്ചിയിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 
 
‘അദ്ദേഹം അറിയപ്പെടുന്നൊരു സംവിധായകനാണ്. അതുകൊണ്ട് എനിക്ക് ഭയമില്ലായിരുന്നു. തനിച്ചായിരുന്നു, സമയം രാത്രി 9മണി. അതുകൊണ്ട് നല്ല ഭയമുണ്ടായിരുന്നു. ശുപാർശയുടെ ബലത്തിലാണ് കൂടിക്കാഴ്ച എന്നതുകൊണ്ട് അത്ര പേടിച്ചില്ല. എന്നാൽ ഒരുനാണവുമില്ലാതെ തന്റെ കൂടെ കിടക്ക പങ്കിടാൻ അയാൾ എന്നെ ക്ഷണിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നിട്ട് അയാൾ എനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയിൽ സംവിധായകന്റെയോ, നിർമാതാവിന്റെയും കൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും വിജയിച്ച ചരിത്രമില്ല'.–ദിവ്യ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യു ഡി എഫ് തോമസ് ചാണ്ടിക്ക് കൂട്ടു നില്‍ക്കുന്നു, അഴിമതിയുടെ ഘോഷയാത്രയാണ് അദ്ദേഹം നടത്തിയത്: കുമ്മനം രാജശേഖരന്‍

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തില്‍‌പെട്ട മന്ത്രി തോമസ് ചാണ്ടിക്കെതിരെ രൂക്ഷമായി ...

news

‘സംസ്ഥാനസമിതിയില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ല, തന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാനുള്ള അധികാരവുമുണ്ട്’: പി ജയരാജന്‍

സംസ്ഥാനസമിതിയില്‍ നിന്നും ഇറങ്ങിപ്പോയെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് സിപിഐഎം ...

news

സുരക്ഷാഭീഷണി; രാംനാഥ് കോവിന്ദിന്റെ മകളെ ജോലിയില്‍ നിന്ന് മാറ്റി നിയമിച്ചു !

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകളും എയര്‍ ഇന്ത്യാ എയര്‍ഹോസ്റ്റസുമായ സ്വാതിയെ ...

news

ഓടുന്ന ട്രെയിനില്‍ പീഡനശ്രമം; മകളെ തള്ളിയിട്ടശേഷം അമ്മയും പുറകേ ചാടി, നിര്‍ഭയയെ ഓര്‍മിപ്പിക്കുന്നു

പീഡനശ്രമത്തില്‍നിന്നും രക്ഷപെടാന്‍ ഓടുന്ന ട്രെയിനില്‍ നിന്നും അമ്മയും മകളും പുറത്തേക്കു ...

Widgets Magazine