സുഷമ സ്വരാജിനെ പ്രധാനമന്ത്രി പുറത്താക്കണമെന്ന് ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി| Last Updated: തിങ്കള്‍, 15 ജൂണ്‍ 2015 (11:42 IST)
ഐപിഎല്‍ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം നേരിടുന്ന ലളിത്‌ മോഡിക്ക്‌ വഴിവിട്ട്‌ സഹായം നല്‍കി വിവാദത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ ആം ആദ്മി പാര്‍ട്ടി.

സംഭവത്തില്‍ സുഷമ സ്വരാജിനെ പ്രധാനമന്ത്രി പുറത്താക്കണമെന്ന്‌ ആം ആദ്‌മി പാര്‍ട്ടി ആവശ്യപ്പെട്ടു.
തെറ്റ്‌ മനസിലാക്കി സുഷമ സ്വരാജ്‌ രാജിവെക്കുകയാണ്‌ വേണ്‌ടത് ഇതിന്‌ അവര്‍ തയാറാകാത്ത പക്ഷം പ്രധാനമന്ത്രി തന്നെ ഇവരെ മന്ത്രിസഭയില്‍ നിന്ന്‌ പുറത്താക്കണമെന്നും എഎപി ആവശ്യപ്പെട്ടു.

സുഷമയുടെ നടപടി അംഗീകരിക്കാനാവുന്നതല്ലെന്നും അവര്‍ രാജിവെക്കണമെന്നുമാണ്‌ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരേസ്വരത്തില്‍ ആവശ്യപ്പെടുന്നത്‌. വരും ദിവസങ്ങളില്‍ സുഷമയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :