ലളിത് മോഡി വിവാദം; സുഷമാ സ്വരാജിന് പിന്തുണയുമായി ശിവസേന

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 16 ജൂണ്‍ 2015 (15:59 IST)
സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്‍‌ഫോഴ്സ്മെന്റ് അന്വേഷണം നേരിടുന്ന ലളിത് മോഡിയെ വഴിവിട്ടു സഹായിച്ചു എന്ന് ആരോപണം നേരിടുന്ന കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിന് പിന്തുണയുമായി ശിവസേന. സേനയുടെ മുഖപത്രമായ സാമ്നയാണ് പിന്തുണയുമായി രംഗത്തുവന്നത്.
സുഷമക്കെതിരെയുള്ള ആരോപണം വിദേശ കാര്യ മന്ത്രാലയത്തെ അസ്ഥിരപ്പെടുത്താനാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

സര്‍ക്കാറിന്റെ ആത്മവീര്യം കെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സാമ്ന ആരോപിച്ചു. സുഷമാ സ്വരാജിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കണ്ടെത്തണം. വിവേകമുള്ള മന്ത്രിമാര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരാം. നിതിന്‍ ഗഡ്കരി, രാജ് നാഥ് സിങ് എന്നിവര്‍ക്കെതിരെ മുമ്പ് ഉയര്‍ന്ന ആരോപണങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും സാമ്ന ചൂണ്ടിക്കാട്ടുന്നു.

ലളിത് മോദി വിവാദത്തില്‍ ശക്തമായി പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ്, സുഷമയുടെ രാജി ആശ്യപ്പെടുകയാണ്. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കാണിക്കുന്ന മൗനവും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :