ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 29 ഏപ്രില്‍ 2016 (11:34 IST)
രാജ്യസഭാംഗമായി സുരേഷ് ഗോപി
സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പതിനൊന്നു മണിക്ക് രാജ്യസഭയിലായിരുന്നു സത്യപ്രതിജ്ഞ. പിങ്ക് ഷര്‍ട്ടും മുണ്ടും ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി ചടങ്ങിനു ശേഷം
രാജ്യസഭ അധ്യക്ഷന്‍
ഹമീദ് അന്‍സാരിയുടെ കാല്‍ തൊട്ടു വണങ്ങിയതിനു ശേഷമാണ് ഇരിപ്പിടത്തിലേക്ക് മടങ്ങിയത്.
സുരേഷ് ഗോപിയുടെ കുടുംബവും ഡല്‍ഹിയില്‍ ചടങ്ങിന് സാക്‌ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. കലാരംഗത്തെ പ്രതിനിധിയെന്ന നിലയിലാണ് സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് രാഷ്‌ട്രപതി നാമനിര്‍ദേശം ചെയ്തത്.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്രമന്ത്രിസഭയില്‍ പുനസംഘടന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകാനുള്ള സാധ്യത ചിലപ്പോള്‍ ഉണ്ടായേക്കും.
മലയാളസിനിമാരംഗത്തു നിന്ന് ആദ്യമായാണ് ഒരാള്‍ രാജ്യസഭയില്‍ എത്തുന്നത്. മന്ത്രിസഭാ പുനസംഘടനയില്‍ സുരേഷ് ഗോപിക്ക് നറുക്കു വീണാല്‍ അത് ചരിത്രമാകും. കാരണം, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളില്‍ നിന്ന് ആരും ഇതുവരെ കേന്ദ്രമന്ത്രിയായിട്ടില്ല എന്നതു തന്നെ.