പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് എന്ത് അധികാരമാണുള്ളത് ? രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി

പാന്‍കാര്‍ഡിന് ആധാര്‍ നിര്‍ബന്ധമാക്കിയത് എന്തിനെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| സജിത്ത്| Last Updated: വെള്ളി, 21 ഏപ്രില്‍ 2017 (14:20 IST)
പാന്‍ കാര്‍ഡ് എടുക്കുന്നതിനായി എന്ത് അടിസ്ഥാനത്തിലാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. ഈ നടപടിയെ ചോദ്യംചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. അനധികൃത പാൻ കാർഡുകളും റേഷൻ കാർഡുകളും തടയാൻ ആധാർ കാർഡ് എങ്ങനെ പരിഹാരമാകുമെന്നും ജസ്റ്റിസ് എ.കെ സിഖ്രി അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയോട് ചോദിച്ചു.

സി പി ഐയുടെ നേതാവും മുൻ മന്ത്രിയുമായ ബിനോയ് വിശ്വത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദാഥറും അഭിഭാഷകന്‍ ശ്രീറാം പ്രാകാട്ടുമാണ് സർക്കാർ നടപടിയെ ചോദ്യം ചെയ്തു സുപ്രീംകോടതിയിൽ ഹര്‍ജി നൽകിയത്. അതേസമയം ആദായ നികുതി റിട്ടേൺ സമർപ്പിക്കാനായി ആധാർ കാർഡ് നിർബന്ധമാക്കണമെന്ന വാദത്തിൽ അറ്റോർണി ജനറൽ ഉറച്ചുനിന്നു.

എന്നാൽ, ആധാർ പൂർണമായും നിർത്തലാക്കേണ്ട കാര്യമില്ല. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ മറ്റോ ആധാർ നിർബന്ധമാക്കുന്നത് നല്ല നടപടിയാണ്. കൂടാതെ ആനുകൂല്യമില്ലാത്ത ക്ഷേമപദ്ധതികൾ ലഭിക്കുന്നതിനും ആധാർ വേണം. അതേസമയം, സർക്കാരിന്റെ ക്ഷേമപദ്ധതികൾക്ക് ആധാർ നിർബന്ധമാക്കരുതെന്നും കോടതി സർക്കാറിനോട് നിർദേശിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :