പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം തിങ്കള്‍ മുതല്‍ ശനി വരെ; ഞായറാഴ്ച അവധി

പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തന സമയം നിശ്ചയിക്കാനും പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാനും അഖിലേന്ത്യാതലത്തില്‍ നീക്കം

ന്യൂഡല്‍ഹി| Aiswarya| Last Updated: ചൊവ്വ, 11 ഏപ്രില്‍ 2017 (14:59 IST)
പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തന സമയം
നിശ്ചയിക്കാനും പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാനും അഖിലേന്ത്യാതലത്തില്‍ നീക്കമുള്ളതായി സുചന. ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് കണ്‍സോര്‍ഷ്യം അറിയിച്ചതാണ് ഈ വിവരം. പമ്പ് നടത്തിപ്പ് ചെലവ് കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാണ് നിര്‍ദേശിക്കുന്നത്. അതേസമയം പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പ്രസിഡന്റ് തോമസ് തോമസ് വൈദ്യന്‍ മാതൃഭൂമി ഡോട്ട് കോമിനോട്
സംസാരിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :