ജഡ്ജിമാരുടെ നിയമനം: ഇടപെടാറായിട്ടില്ലെന്ന് സുപ്രീംകോടതി

കൊളീജിയം , സുപ്രീംകോടതി , രാഷ്ട്രപതി
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (14:59 IST)
ജഡ്ജിമാരുടെ നിയമനത്തില്‍ ഇപ്പോൾ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഈ വിഷയം സംബന്ധിച്ച ബില്ലിന് ഇതുവരെ രാഷ്ട്രപതിയുടെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഈ തീരുമാനം കൈക്കൊണ്ടത്. ജഡ്ജി നിയമനത്തിന് നിലവിലുള്ള കൊളീജിയം സംവിധാനത്തിൽ മാറ്റം വരുത്തുന്നത് ചോദ്യം ചെയ്തുള്ള ഹർജിയും സുപ്രീംകോടതി തള്ളി.

ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച ബില്‍ ഇതു വരെ പാസായിട്ടില്ലെന്നും. ആ സാഹചര്യത്തില്‍ വെല്ലുവിളി നേരിടേണ്ട സമയമായിട്ടില്ലെന്നും അറ്റോർണി ജനറൽ മുകുൾ രോഹാതഗിയുടെ വാദം കോടതി അംഗീകരിച്ചു.

സംസ്ഥാനങ്ങളിലേക്ക് സ്ഥിരീകരണത്തിനായി ഇതുവരെ ബിൽ അയച്ചുകൊടുത്തിട്ടു പോലുമില്ല. ഇതിനു ശേഷം രാഷ്ട്രപതിയുടെ അനുമതി കൂടെ ലഭിച്ചാൽ മാത്രമേ ബിൽ നിയമമാകൂ എന്നും മുകുൾ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :