മദനിയുടെ ജാമ്യ കാലാവധി നീട്ടി

ന്യൂഡല്‍ഹി| Last Modified വെള്ളി, 22 ഓഗസ്റ്റ് 2014 (12:09 IST)
അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യകാലാവധി നീട്ടി. ഒരു മാസത്തേക്കാണ് കാലാവധി നീട്ടിയത്. മദനിക്ക് സൌഖ്യ ആശുപത്രിയില്‍ ചികിത്സ തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മദനിയുടെ ജാമ്യം റദ്ദാക്കണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.

മദനി ജാമ്യത്തില്‍ തുടരുന്നത് വിചാരണയെ ബാധിക്കുമെന്നും അദ്ദേഹം സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. മദനിയെ സന്ദര്‍ശിക്കാന്‍ വി‌ഐപികള്‍ എത്തുന്നുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളി. വി‌ഐപികള്‍ അസ്വാഭാവികതയില്ലെന്നും കോടതി വ്യക്തമാക്കി.

ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിക്ക് സുപ്രീംകോടതി ഉപാധികളോടെയാണ് ചികിത്സയ്ക്കായി ജാമ്യം അനുവദിച്ചത്. ബാംഗ്ലൂര്‍ വിട്ടുപോകരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയാണ് സുപ്രീംകോടതി മദനിക്ക് ഇടക്കാല ജാമ്യം നല്‍കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :