ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 3 ഓഗസ്റ്റ് 2017 (19:46 IST)
കുഞ്ഞിനെ ദത്തെടുത്ത ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ ആക്രമിച്ച് വര്‍ണവെറിയന്‍മാര്‍ രംഗത്ത് എത്തിയത് ഞെട്ടിപ്പിച്ച സംഭവമായിരുന്നു. വെളുത്ത നിറമുള്ള സണ്ണി എന്തിനാണ് കറുത്ത നിറമുള്ള കുഞ്ഞിനെ ദത്തെടുത്തതെന്നും, കുട്ടിയെ എത്രയും വേഗം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയത്.
എന്നാല്‍ കുഞ്ഞിന്റെ നിറം നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായി ദത്തെടുക്കല്‍ ഏജന്‍സിയായ ‘കാറ’യുടെ സിഇഓ ലെഫ്: കേണല്‍ ദീപക്ക് കുമാര്‍ വ്യക്തമാക്കുന്നു. 11 കുടുംബങ്ങള്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ എത്തിയിരുന്നുവെങ്കിലും നിറമായിരുന്നു പ്രശ്‌നം. ഇരുണ്ട നിറമുള്ള കുട്ടിയെ ഒഴിവാക്കുകയായിരുന്നു എല്ലാവരും. എന്നാല്‍ സണ്ണിക്കും അവരുടെ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും നിറം ഒരു പ്രശ്‌നം അല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാറയുടെ വെബ്ബ്‌സൈറ്റ് വഴി ദത്തെടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കാട്ടി അപേക്ഷ സമര്‍പ്പിച്ച സണ്ണിക്ക് കുട്ടിയുടെ നിറമോ
പശ്ചാത്തമോ ആരോഗ്യ സ്ഥിതിയോ ഒന്നും പ്രശ്‌നമായിരുന്നില്ലെന്ന് ലെഫ്: കേണല്‍ ദീപക്ക് കുമാര്‍ പറഞ്ഞു. അവര്‍ വിദേശ പൗരത്വമുള്ള ഇന്ത്യക്കാരിയായതിനാല്‍ ചില നിയമ തടസങ്ങള്‍ ഉണ്ടായിരുന്നു. അത് പരിഹരിച്ച ശേഷമാണ് കുട്ടിയെ ഞങ്ങള്‍ കൈമാറിയതെന്നും കുമാര്‍ വ്യക്തമാക്കി.
കുട്ടിയെ ദത്തെടുത്ത സണ്ണിയുടെയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനെയും പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തിയിരുന്നു. സണ്ണിയോടും അവരുടെ ഭര്‍ത്താവിനോടും തനിക്ക് ബഹുമാനമാണെന്നും കുഞ്ഞ് നിഷ കൗര്‍ വെബ്ബറിന് ഒരുപാട് സ്‌നേഹം അറിയിക്കുന്നുവെന്നുമായിരുന്നു ഭാജിയുടെ ട്വീറ്റ്. മാതൃകാപരമായ തീരുമാനം ആണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സണ്ണിയും ഡാനിയേല്‍ വെബ്ബറും ഒരു
കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയിലെ ലാത്തൂറില്‍ നിന്നും ഇവര്‍ക്ക് കുട്ടിയെ ലഭിച്ചത്. നിഷ കൗര്‍ വെബര്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. 21 മാസം പ്രായമായ ഒരു പെണ്‍കുഞ്ഞിനെയാണ് സണ്ണി ദത്തെടുത്തിരിക്കുന്നത്.