സണ്ണിയുടെ ‘മഹത്തായ’ തീരുമാനത്തിന് പിന്തുണയുമായി ഹര്‍ഭജന്‍ രംഗത്ത്

മുംബൈ, ശനി, 29 ജൂലൈ 2017 (18:11 IST)

   Sunny Leone , Harbhajan Singh , Sunny , Daniel Weber , indian cricket team , സണ്ണി ലിയോണ്‍ , ബോളിവുഡ് , ഡാനിയേല്‍ വെബ്ബര്‍ , ഭാജി , ദത്തെടുക്കുക , കുട്ടി , ഹര്‍ഭജന്‍ , സണ്ണി

കുഞ്ഞിനെ ദത്തെടുത്ത ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ ആക്രമിച്ച് വര്‍ണവെറിയന്‍‌മാര്‍ രംഗത്ത് എത്തിയത് ഞെട്ടിപ്പിച്ച സംഭവമായിരുന്നു. വെളുത്ത നിറമുള്ള സണ്ണി എന്തിനാണ് കറുത്ത നിറമുള്ള കുഞ്ഞിനെ ദത്തെടുത്തതെന്നും, കുട്ടിയെ എത്രയും വേഗം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയത്.

അതേസമയം, കുട്ടിയെ ദത്തെടുത്ത സണ്ണിയുടെയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനെയും പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തി. സണ്ണിയോടും അവരുടെ ഭര്‍ത്താവിനോടും തനിക്ക് ബഹുമാനമാണെന്നും കുഞ്ഞ് നിഷ കൗര്‍ വെബ്ബറിന് ഒരുപാട് സ്‌നേഹം അറിയിക്കുന്നുവെന്നുമായിരുന്നു ഭാജിയുടെ ട്വീറ്റ്. മാതൃകാപരമായ തീരുമാനം ആണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സണ്ണിയും ഡാനിയേല്‍ വെബ്ബറും ഒരു  കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയിലെ ലാത്തൂറില്‍ നിന്നും ഇവര്‍ക്ക് കുട്ടിയെ ലഭിക്കുകയായിരുന്നു. നിഷ കൗര്‍ വെബര്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. 21 മാസം പ്രായമായ ഒരു പെണ്‍കുഞ്ഞിനെയാണ് സണ്ണി ദത്തെടുത്തിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സണ്ണി ലിയോണ്‍ ബോളിവുഡ് ഡാനിയേല്‍ വെബ്ബര്‍ ഭാജി ദത്തെടുക്കുക കുട്ടി ഹര്‍ഭജന്‍ സണ്ണി Sunny Daniel Weber Harbhajan Singh Sunny Leone Indian Cricket Team

വാര്‍ത്ത

news

പിണറായിയെ ‘പുലിമുരുകന്‍ ‘ എന്ന് വിളിച്ചതിനാണോ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സര്‍ക്കാര്‍ 25 ലക്ഷം കൊടുക്കാന്‍ തീരുമാനിച്ചത് ?!

അന്തരിച്ച എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ധനസഹായം നല്‍കാനുള്ള ...

news

ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജങ്ങളില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം !

ലോകത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന രാജങ്ങളില്‍ ഇന്ത്യയ്ക്ക് മുന്നാം സ്ഥാനം. ...

news

സിദ്ദിക്കിനെയും ചോദ്യം ചെയ്യുമെന്ന് സൂചന, കൂടുതല്‍ അറസ്റ്റിന് സാധ്യത; നടി ആക്രമിക്കപ്പെട്ട കേസ് ക്ലൈമാക്സിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദിക്കിനെയും അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന് സൂചന. ...

news

കാവ്യ ഗര്‍ഭിണിയോ ?; വാര്‍ത്തയറിഞ്ഞ ദിലീപിന് പറയാന്‍ ഉണ്ടായിരുന്നത് ഒരു കാര്യം മാത്രം!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലില്‍ ...