Widgets Magazine
Widgets Magazine

അവളെ ആര്‍ക്കും ഇഷ്‌ടമായിരുന്നില്ല; സണ്ണി സ്വന്തമാക്കിയ കുട്ടിയെക്കുറിച്ചുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്തി ദത്തെടുക്കാന്‍ ഏജന്‍‌സി രംഗത്ത്

ന്യൂഡല്‍ഹി, വ്യാഴം, 3 ഓഗസ്റ്റ് 2017 (19:46 IST)

Widgets Magazine
 Sunny Leone , Nisha Kaur Weber , Sunny adopted baby girl , Daniel Weber , Deepak kumar , Sunny , സണ്ണി ലിയോണ്‍ , ദീപക്ക് കുമാര്‍ , സണ്ണി , ബോളിവുഡ് , കാറ , ഡാനിയേല്‍ വെബ്ബര്‍ , ഹര്‍ഭജന്‍ സിംഗ് , നിഷ കൗര്‍ വെബ്ബര്‍

കുഞ്ഞിനെ ദത്തെടുത്ത ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ ആക്രമിച്ച് വര്‍ണവെറിയന്‍‌മാര്‍ രംഗത്ത് എത്തിയത് ഞെട്ടിപ്പിച്ച സംഭവമായിരുന്നു. വെളുത്ത നിറമുള്ള സണ്ണി എന്തിനാണ് കറുത്ത നിറമുള്ള കുഞ്ഞിനെ ദത്തെടുത്തതെന്നും, കുട്ടിയെ എത്രയും വേഗം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയത്.

എന്നാല്‍ കുഞ്ഞിന്റെ നിറം നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായി ദത്തെടുക്കല്‍ ഏജന്‍സിയായ ‘കാറ’യുടെ സിഇഓ ലെഫ്: കേണല്‍ ദീപക്ക് കുമാര്‍ വ്യക്തമാക്കുന്നു. 11 കുടുംബങ്ങള്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ എത്തിയിരുന്നുവെങ്കിലും നിറമായിരുന്നു പ്രശ്‌നം. ഇരുണ്ട നിറമുള്ള കുട്ടിയെ ഒഴിവാക്കുകയായിരുന്നു എല്ലാവരും. എന്നാല്‍ സണ്ണിക്കും അവരുടെ ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനും നിറം ഒരു പ്രശ്‌നം അല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാറയുടെ വെബ്ബ്‌സൈറ്റ് വഴി ദത്തെടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് കാട്ടി അപേക്ഷ സമര്‍പ്പിച്ച സണ്ണിക്ക് കുട്ടിയുടെ നിറമോ
പശ്ചാത്തമോ ആരോഗ്യ സ്ഥിതിയോ ഒന്നും പ്രശ്‌നമായിരുന്നില്ലെന്ന് ലെഫ്: കേണല്‍ ദീപക്ക് കുമാര്‍ പറഞ്ഞു. അവര്‍ വിദേശ പൗരത്വമുള്ള ഇന്ത്യക്കാരിയായതിനാല്‍ ചില നിയമ തടസങ്ങള്‍ ഉണ്ടായിരുന്നു. അത് പരിഹരിച്ച ശേഷമാണ് കുട്ടിയെ ഞങ്ങള്‍ കൈമാറിയതെന്നും കുമാര്‍ വ്യക്തമാക്കി.

കുട്ടിയെ ദത്തെടുത്ത സണ്ണിയുടെയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറിനെയും പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തിയിരുന്നു. സണ്ണിയോടും അവരുടെ ഭര്‍ത്താവിനോടും തനിക്ക് ബഹുമാനമാണെന്നും കുഞ്ഞ് നിഷ കൗര്‍ വെബ്ബറിന് ഒരുപാട് സ്‌നേഹം അറിയിക്കുന്നുവെന്നുമായിരുന്നു ഭാജിയുടെ ട്വീറ്റ്. മാതൃകാപരമായ തീരുമാനം ആണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ സണ്ണിയും ഡാനിയേല്‍ വെബ്ബറും ഒരു  കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയിലെ ലാത്തൂറില്‍ നിന്നും ഇവര്‍ക്ക് കുട്ടിയെ ലഭിച്ചത്. നിഷ കൗര്‍ വെബര്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. 21 മാസം പ്രായമായ ഒരു പെണ്‍കുഞ്ഞിനെയാണ് സണ്ണി ദത്തെടുത്തിരിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇരുപത് പേര്‍ മാത്രമുള്ള സംഘടനയാണത്; സിനിമയിലെ വനിതാ കൂട്ടയ്‌മയെ പരിഹസിച്ച് ലക്ഷ്മിപ്രിയ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെ ...

news

വെള്ളിയാഴ്ച മുതല്‍ ദിലീപിന്‍റെ തിയേറ്ററില്‍ സിനിമയില്ല; ഡി സിനിമാസ് പൂട്ടും, ലൈസന്‍സ് റദ്ദാക്കും

ദിലീപിന്‍റെ ചാലക്കുടിയിലെ തിയേറ്റര്‍ ഡി സിനിമാസ് പൂട്ടാന്‍ ചാലക്കുടി നഗരസഭ തീരുമാനിച്ചു. ...

news

ജെയ്‌റ്റ്‌ലി കേരളത്തിലേക്ക്; കൊല്ലപ്പെട്ട രാഷ്‌ട്രീയ നേതാവിന്റെ വീട് സന്ദര്‍ശിക്കും - രാഷ്‌ട്രീയനേട്ടം ലക്ഷ്യമിട്ട് ബിജെപി

സിപിഎം- ബിജെപി സംഘർഷത്തെ തുടർന്ന് തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ആർഎസ്എസ് കാര്യവാഹക് ...

news

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു

പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങവനം പള്ളം ...

Widgets Magazine Widgets Magazine Widgets Magazine