ന്യൂഡല്‍ഹി|
vishnu|
Last Updated:
തിങ്കള്‍, 12 ജനുവരി 2015 (11:46 IST)
സുനന്ദ പുഷ്‌കര്‍ കൊലക്കേസ് കൂടുതല്‍ സങ്കീര്‍ണമാകുന്നതായി വാര്‍ത്തകള്‍. ശശി
തരൂര്‍
എംപിയും പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറും തമ്മില്‍ സൌഹൃദത്തില്‍ കവിഞ്ഞ അടുപ്പങ്ങളുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുകള്‍ പുറത്തു വന്നു. സുനന്ദയുടെ അടുത്ത സുഹൃത്തും മാധ്യമ പ്രവര്‍ത്തകയും ആയ നളിനി സിംഗ് കേസ് ആദ്യം അന്വേഷിച്ച സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് ഈ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്.
ശശി തരൂരും മെഹര്‍ തരാറും മൂന്ന്
രാത്രികളില്‍ ദുബായില്‍ ഒരുമിച്ചുണ്ടായിരുന്നു എന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ട് എന്ന് സുനന്ദ പറഞ്ഞിട്ടുണ്ട് എന്നുമാണ് നളിനി സിംഗിന്റെ മൊഴിയിലുള്ളത്. തരൂര്‍ വിവാഹമോചനം തേടുമെന്ന് സുനന്ദ ഭയപ്പെട്ടിരുന്നതായും നളിനി സിംഗിന്‍റെ മൊഴിയില്‍ പറയുന്നതായി വാര്‍ത്തകളുണ്ട്. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2013 ജൂണ്‍ മാസത്തിലായിരുന്നു തരൂരും മെഹര്‍ തരാറും ദുബായില്‍ ഒന്നിച്ചത് എന്ന് സുനന്ദ പറഞ്ഞതയാണ് നളിനി സിംഗിന്റെ മൊഴി. ഇതോടെ സുനന്ദ കേസ് വീണ്ടുമൊരു വഴിത്തിരുവിലെത്തി നില്‍ക്കുകയാണ്. വാര്‍ത്ത പുറത്ത് വന്നതോടെ മെഹര്‍ തരാര്‍ പ്രതികരണവുമായി രംഗത്തെത്തി. നളിനി സിംഗിന്റെ മൊഴില്‍ പറയുന്ന സമയത്ത് താന്‍ ദുബായില്‍ ഉണ്ടായിരുന്നു എന്ന് തരാര്‍ പറഞ്ഞു.
എന്നാല്‍ അത് വ്യക്തിപരമായ ഒരു പരിപാടി ആയിരുന്നില്ല. ഒരുപാട് പേര്‍ പങ്കെടുത്ത ഒരു ചടങ്ങായിരുന്നുവെന്നും തരാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നില്ല. പോലീസിന്റെ വിളിക്കായി കാത്തിരിക്കുകയാണ്. ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ തയ്യാറണെന്നും തരാര്‍ വ്യക്തമാക്കി.