സുനന്ദ പുഷ്കറിന്റെ മരണം ഡല്‍ഹി പൊലീസ് വീണ്ടും അന്വേഷിച്ചേക്കും

സുനന്ദ പുഷ്കര്‍,ഡല്‍ഹി പൊലീസ്, അന്വേഷണം
ന്യൂഡല്‍ഹി| VISHNU.NL| Last Updated: വെള്ളി, 10 ഒക്‌ടോബര്‍ 2014 (16:57 IST)

ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം ഡല്‍ഹി പൊലീസ് വീണ്ടും അന്വേഷിച്ചേക്കുമെന്ന് സൂചന. ഡല്‍ഹി എയിംസില്‍ നടത്തിയ ആന്തരികാവയവ പരിശോധനയില്‍ സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നതു മൂലമാണെന്ന് കണ്ടെത്തിയിരിന്നു. ഇതോടെയാണ് മരണത്തില്‍ ദുരൂഹത വീണ്ടും ഉയര്‍ന്നത്. അമിത ഉല്‍ക്കണ്ഠയ്ക്കുള്ള മരുന്നായ അല്‍പ്രാക്സ് അമിതമായി കഴിച്ചതാണ് മരണ കാരണമെന്നായിരുന്നു ആദ്യം എയിംസ് അധികൃതര്‍ നല്‍കിയ
റിപ്പോര്‍ട്ട്.

എന്നാല്‍ എന്നാല്‍ ആന്തരികാവയവങ്ങളില്‍ അല്‍പ്രാക്സിന്റെ സാന്നിധ്യമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഷം ഉള്ളില്‍ ചെന്നതാണെന്ന് സ്തിരീകരിച്ചു എങ്കിലും ഏത് വിഷമാണ് ഉള്ളില്‍ ചെന്നത് എന്ന് സ്ഥിരീകരിക്കാന്‍ എയിംസ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. പരിശോധനകള്‍ക്ക് ആവശ്യമായ പലരേഖകളും തെളിവുകളും ഡല്‍ഹി പൊലീസ് കൈമാറിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിനേ തുടര്‍ന്ന് സുനന്ദയുടെ മരണം ഡല്‍ഹി പൊലീസിനു പകരം സിബി‌ഐ അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് ഡല്‍ഹി പൊലീസ്. സുനന്ദ പുഷ്കറിനെ പോസ്റ്റ്മോര്‍ട്ടം ചെയ്ത സമിതിക്ക് ആവശ്യമായ രേഖകള്‍ ഡല്‍ഹി പൊലീസ് കൈമാറിയില്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു.

ഡല്‍ഹി പൊലീസ് സമ്മര്‍ദത്തിലാണ് എന്നതിനുളള തെളിവാണിത്. സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച് തുടക്കം മുതല്‍ താന്‍ എടുത്ത നിലപാടുകള്‍ ശരി വയ്ക്കുന്നതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :