എട്ടാം ക്ലാസ് വിദ്യാർത്ഥി സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 10 മെയ് 2022 (14:57 IST)
ജോൺപുർ: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യു.പി യിലെ ജില്ലയിലെ റാണിപ്പട്ടി ഗ്രാമത്തിലെ സ്‌കൂളിന് പിന്നിലാണ് ദിലീപ് യാദവ് എന്ന പതിമൂന്നുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സ്‌കൂളിന് പിന്നിലുള്ള ജനൽ വാതിലിൽ കഴുത്തിൽ തുണി ചുറ്റി തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടത്. സംഭവം അറിഞ്ഞു സ്‌കൂൾ അധികൃതർ കുട്ടിയെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :