മൊബൈൽ ഫോൺ ഉപയോഗം വിലക്കി: പതിനാലുകാരി ജീവനൊടുക്കി

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 9 മെയ് 2022 (19:56 IST)
തിരുവനന്തപുരം: മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാവ് വിലക്കിയത്തിന്റെ വിഷമത്തിൽ പതിനാലുകാരി ജീവനൊടുക്കി. നെടുങ്കാട് തീമങ്കുരികുഴിയിൽ പുത്തൻ വീട്ടിൽ പരേതനായ പ്രവീണിന്റേയും ഗോപികയുടെയും മകൾ പി.ദേവികയാണ് വീട്ടിൽ ചെയ്തത്. ശനിയാഴ്ചയായിരുന്നു സംഭവം.

തൊടുപുഴ കദളിക്കാട് വിമലമാതാ എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവിക. ഒരു വർഷം മുമ്പാണ് കുട്ടിയുടെ പിതാവ് പ്രവീൺ അസുഖം വന്നു മരിച്ചത്. പ്രവീണിന്റെ മരണ ശേഷം ഈ ഫോൺ ദേവികയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ അമിതമായി ഈ ഫോൺ ഉപയോഗിക്കുന്നതിൽ നിന്നും ദേവികയെ മാതാവ് വിലക്കിയിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് ഫോൺ തിരിച്ചുവാങ്ങി വച്ചശേഷം ഇത് ഇനി തരില്ലെന്നും പഠിക്കാനും പറഞ്ഞ ശേഷം മാതാവ് ജോലിക്ക് പോയി. ഇതിന്റെ വിഷമത്തിൽ തന്റെ ഫോൺ മാതാവ് വാങ്ങിവച്ചെന്നും താൻ മരിക്കുമെന്നും ദേവിക കൂട്ടുകാരിയോട് പറഞ്ഞു. എന്നാൽ ഇത് ആരും അത്രത്തോളം കാര്യമായി എടുത്തില്ല.

വീട്ടിൽ ജോലി കഴിഞ്ഞു വൈകിട്ട് ഏഴരയോടെ തിരികെയെത്തിയ മാതാവ് ദേവികയെ തിരഞ്ഞപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയിൽ ദേവികയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :